Jan 6, 2013

ഫ്രിജ്മുറാറിലെ തോട്ടികള്‍


മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ്  ബോക്സിനുള്ളിലേക്ക് ഖാവര്‍ തന്റെ നീളന്‍ വടി കുത്തിത്തുഴഞ്ഞു . അന്നു പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്തേക്ക് വമിച്ചു . ഭക്ഷണ ശകലങ്ങള്‍ തേടി അങ്ങിങ്ങ് ചുറ്റിപ്പറ്റി നിന്നിരുന്ന പൂച്ചകളും പൂച്ചക്കുഞ്ഞുങ്ങളും ഖാവറിന്റെ സാമീപ്യമറിഞ്ഞു നാലുപാടും ചിതറിയോടി. കച്ചറപ്പെട്ടികളില്‍  തിരഞ്ഞു ശേഖരിച്ച ഹാര്‍ഡ്ബോര്‍ഡുകളും ഒഴിഞ്ഞ ബോട്ടിലുകലുമെല്ലാം പഴഞ്ചന്‍ സൈക്കിളിന്റെ പുറകില്‍ ഭദ്രമായി കെട്ടി ഫ്രിജ് മുറാരിന്റെ നനഞ്ഞ റോഡിലൂടെ സൈക്കിള്‍ മുന്നോട്ടു തുഴഞ്ഞു .

ഫിജ്മുറാറെന്നാല്‍ ഇടുങ്ങിത്തിങ്ങിയ മൂന്നാലു ഗലികളാണ് . ഉയരമില്ലാത്ത കെട്ടിടങ്ങള്‍ , വൃത്തിഹീനമായ വില്ലകള്‍ , മുറുക്കാന്‍ ചവച്ചു തുപ്പിയ ഇടവഴികളും , കെട്ടിട പാര്‍ശ്വങ്ങളും . രാത്രിയായാല്‍ ആഫ്രിക്കക്കാരും , ചീനക്കാരും , ഉസ്ബെക്കികളുമായ വേശ്യകളും ; 
പാകിസ്ഥാനികളും , ബംഗാളികളും , ഇന്ത്യക്കാരുമായ കുടിയന്മാരും നിറയുന്ന ഗലികള്‍ . മസ്സാജു കാര്‍ഡുകളും കയ്യില്‍ പിടിച്ചു പിമ്പുകള്‍ നിറയുന്ന വഴികള്‍  . ഇരുട്ടിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തുന്ന തമിഴന്റെയും , ആന്ധ്രാക്കാരുടെയും ആവാസ കേന്ദ്രം !
 അന്ന് പെയ്ത മഴയില്‍ പൊടിപടലങ്ങള്‍ തൂത്തു കുളിച്ച കെട്ടിടങ്ങള്‍ ഒരുങ്ങി നിന്നു .നടപ്പാതകള്‍ക്ക് സമാന്തരമായി റോഡിലുയര്‍ന്ന ജലം വലിച്ചെടുക്കാന്‍ പാടുപെടുന്ന ഡ്രൈനേജുകള്‍ . റോഡില്‍ ഇടവിട്ട്‌ നീങ്ങുന്ന മോട്ടോര്‍ വാഹനങ്ങളേയും , കാല്‍നടയാത്രക്കാര്‍ നിറഞ്ഞ തിരക്ക് പിടിച്ച വീഥികളേയും പിന്നിലാക്കി നനഞ്ഞു കുതിര്‍ന്ന സാല്‍വാര്‍ ഖമീസില്‍ നഷ്-വാറിന്റെ ലഹരിയില്‍ തന്നോളം പ്രായമായ സൈക്കിള്‍ ഖാവര്‍ മുന്നോട്ടു ചവിട്ടിക്കൊണ്ടിരുന്നു . പുറകിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ അമര്‍ത്തിവെച്ച ബോട്ടിലുകള്‍ അയാളുടെ ചലന താളത്തിനൊത്ത് ശബ്ദിച്ചു കൊണ്ടുമിരുന്നു .
 വില്ലയിലെത്തുമ്പോള്‍ നന്നായി ഇരുട്ടിയിരുന്നു . തുരുമ്പിപ്പഴകിയ ഗെയിറ്റിനുള്ളിലൂടെ സൈക്കിള്‍ ശ്രമകരമായി അകത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ പഞ്ചാബിക്കാരനായ  സുഹൃത്ത് കുല്‍ദീപ് പുറത്തേക്കിറങ്ങി വരുന്നത് കണ്ടു ." ഖാവര്‍ "
കുല്‍ദീപ്  വിളിച്ചു .
" ഊം "
ഖാവറൊന്നു മൂളി . ഗെയിറ്റ്കടന്നു .വിശാലതയുള്ള ഒരിടത്തെക്കാണ് വാതില്‍ തുറക്കുന്നത് .
ഒരു വശം നിറയെ നിര്‍ത്തിയിട്ട സൈക്കിളുകളാണ് . മറുവശത്ത്‌ നീണ്ട അഴകളില്‍ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും . പല നിറങ്ങളിലും രൂപങ്ങളിലും , വലിപ്പത്തിലുമുള്ള വസ്ത്രങ്ങള്‍ . ഓരോരോ ജീവിതങ്ങളുടെ പ്രതീകമെന്നോണം മഴയില്‍ നനഞ്ഞു കാറ്റില്‍ ഉലഞ്ഞു കിടന്നു . തൊട്ടടുത്ത്  പാന്‍ ചവച്ചു  വെടി  പറഞ്ഞിരിക്കുന്ന ബംഗാളികള്‍ . സൈക്കിള്‍ ചുവരിനോട് ചേര്‍ത്തു പൂട്ടി ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇരുവശങ്ങളിലുമായി ഭക്ഷണം പാകം ചെയ്യുകയും ശബ്ദമുണ്ടാക്കി സംസാരിക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ഖാവറിനെ അഭിവാദ്യം ചെയ്തു .
ഖാവര്‍ മുറിയിലേക്ക് കയറി . ഏതോ ഹിന്ദിപ്പാട്ടിന്റെ നഗ്നസുതാര്യതകളില്‍ ടിവിയില്‍ തന്നെ ആണ്ടു പോയ  രിസാവുല്‍ ഖാവരിന്റെ ആഗമനമറിഞ്ഞു തപ്പിപ്പിടഞ്ഞെണീറ്റു . 
" ഹോ , പേടിപ്പിച്ചല്ലോ . കുറെ വൈകിപ്പോയല്ലോ ഇന്ന് ? "
" നാശം . പുറത്താകെ വെള്ളമാണെടോ , നടക്കാന്‍ കൂടി കഴിയുന്നില്ല ".
ടര്‍ക്കിയില്‍ മുഖം തുടച്ചു കൊണ്ട് ഖാവര്‍ പ്രതിവചിച്ചു .
രിസാവുല്‍ ബംഗാളിയാണ് . പാകിസ്ഥാനിയായ ഖാവറിനെപ്പോലെ തന്നെ രേഖകള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന അനേകം പേരില്‍ ഒരാള്‍ . പൊതുവായി പ്രയോഗിച്ചാല്‍
"  - ഖല്ലി വല്ലി -".
" ഞാന്‍ രണ്ടു ചായ വാങ്ങിച്ചു വരാം , താന്‍ പെട്ടെന്ന് റെഡിയാക് . ഇന്നൊരിടത്തു പോകാനുണ്ട് " .
" എവിടേക്ക് ?"
" അതൊക്കെ അവിടെ ചെല്ലുമ്പോ കാണാം . എപ്പോഴത്തെയും പോലെ താന്‍ കൂടെ വന്നാ മാത്രം മതി !"
ഇത്തിരി ശങ്കയിൽ നോക്കി നില്‍ക്കുന്ന ഖാവരിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു രിസാവുല്‍ പുറത്തേക്കിറങ്ങിപ്പോയി . കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ഖാവര്‍ നിശ്ശബ്ദനായി . ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും രിസാവുല്‍ റെഡിയായിക്കഴിഞ്ഞിരുന്നു. 
" പെട്ടെന്നിറങ്ങണം ടിറ്റുവും , ശാബാനും വരുന്നതിനു മുന്‍പ് ".
രിസാവുല്‍ പ്രസന്നനായി കാണപ്പെട്ടു . അയാളുടെ കൂമന്‍ കണ്ണുകളില്‍ വെളിച്ചം തെളിഞ്ഞു . ഖാവറിനു കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടിത്തുടങ്ങിയിരുന്നു .  അത് കൊണ്ട് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ രിസാവുലിനെ അനുഗമിച്ചു .

വില്ലയെ പൊതിഞ്ഞു നില്‍ക്കുന്ന ഉയരമുള്ള താബൂക് മതിലിനു പുറത്ത് ഗെയിറ്റിനു ഇരുവശങ്ങളിലുമായി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍. ആല്‍മരങ്ങൾക്കായി കെട്ടിപ്പൊക്കിയ സിമന്റു തറയില്‍ ചാരി നിര്‍ത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികള്‍ . രാത്രികളില്‍ പലരും ഈ തറകള്‍ക്കും ഉന്തുവണ്ടികള്‍ക്കും മുകളിലാണ് ഉറങ്ങാറ് . കുറച്ചപ്പുറത്ത്  നിലത്തു  വിരിച്ച പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ സീഡികള്‍ വില്‍പ്പന നടത്തുന്ന ചീനക്കാരി. ലുങ്കിയുമുടുത്ത് മദ്യവും മോന്തി കശപിശയുണ്ടാക്കുന്ന തമിഴരെക്കണ്ടപ്പോള്‍ ഖാവര്‍ രിസാവുളിനോടായി പറഞ്ഞു .
" ഹറാമി....... ഹിന്ദികള്‍ "
വട്ടത്തിലിരുന്നു ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാനികളുടെയിടയിലേക്ക് ഖാവര്‍ നടന്നു .
" ഖലീല്‍ നഷ് വാറുണ്ടോ കയ്യില്‍ ? "
ചെമ്പന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചീട്ടു മറച്ചു പിടിച്ചു വെള്ളം കാണാത്ത തല കളത്തില്‍ നിന്ന് തിരിക്കാതെ ചെളിപിടിച്ച നീളന്‍ ഖമീയസിന്റെ കീശയില്‍ നിന്ന് ഖലീല്‍ പ്ലാസ്ടിക്കില്‍ പൊതിഞ്ഞ പച്ച നിറത്തിലുള്ള നഷ് -വാര്‍ ഖാവറിന്നു നേരെ നീട്ടി .
" ചലോ , പിന്നീട് കാണാം !" ഖാവര്‍ തിരിഞ്ഞു നടന്നു .
മഴയുടെ ആലസ്യത്തില്‍ നിന്ന് രാത്രിയുടെ മേല്‍ത്തട്ടിലേക്ക് തെരുവ് വിളക്കുകള്‍ കത്തിയുണര്‍ന്നു . ഇലക്ട്രിക് ബള്‍ബുകളുടെ സ്ഥായീഭാവമായ മഞ്ഞ പ്രകാശം വിളക്ക് കാലുകളില്‍ നിന്ന് വായുമണ്ഡലത്തിലേക്ക്  പടര്‍ന്നു പരസ്പരം ലയിച്ചു നിന്നു . മുന്നോട്ടു സിഗ്നല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇരുളിന്റെയിടകളില്‍ മാംസം പങ്കു വെക്കാന്‍  മാടി വിളിക്കുന്ന തെക്കന്‍ ഏഷ്യന്‍ പെണ്ണുങ്ങള്‍ . രിസാവുലിനെ ഖാവര്‍ അജ്ഞനായി പിന്തുടര്‍ന്നു. സിഗ്നല് കടന്നു ഗലികള്‍ പിന്നിട്ടു സബക ലക്ഷ്യമാക്കി നീങ്ങി .
               
 തെരുവിലെ പ്രകാശത്തിന്റെ സാന്ദ്രത കൂടിക്കൂടി വന്നു . വൈകുന്തോറും പുരുഷാരം നിറയുന്ന മേഖല . പുലരുവോളം തുടര്‍ന്ന് പോകുന്ന നൈരന്തര്യങ്ങളില്‍ പക്ഷെ ഖാവറിന് താല്പര്യം തോന്നിയില്ല. വര്‍ഷങ്ങളായി കാണുന്ന കാഴചകളാണിതെല്ലാം . മൌനിയായി നീങ്ങുന്ന രിസാവുലിനെ പിന്തുടരുക എന്നല്ലാതെ മറ്റൊന്നിനും അയാളുടെ ചിന്തകളുടെ ഇതള്‍  വിടര്‍ത്താനായില്ല . ഓരോരോ നിമിഷങ്ങള്‍ക്ക് മാത്രമായി തുടരുന്ന ജീവിതത്തിന്റെ അടയാളങ്ങളായി ഖാവറും  രിസാവുലും ചരിച്ചു കൊണ്ടിരുന്നു . തിങ്ങിയ വഴികളിലെ നടത്തം ശ്രമകരമാണ് . റോഡിന്നഭിമുഖമായി പുറത്തേക്ക് തുറക്കുന്ന വാതിലുകളുള്ള ഒരു അപാര്‍ടുമെന്റിനു  മുന്നിലെത്തിയപ്പോള്‍ രിസാവുല്‍ തിരിഞ്ഞു നിന്നു .
ചുണ്ടുകള്‍ ഖാവരിന്റെ ചെവികളോട് ചേര്‍ത്തു മന്ത്രിച്ചു . 
" ഇതാണ് സ്ഥലം ".
ഖാവര്‍ ചുറ്റുപാട് വീക്ഷിച്ചു . അന്ധകാരത്തില്‍ പതുങ്ങി നില്‍ക്കുന്നവര്‍ അവരെ ഉറ്റു നോക്കുന്നു. അത് കണ്ട രിസാവുല്‍ പറഞ്ഞു .
" അങ്ങോട്ടൊന്നും നോക്കാന്‍ പോകേണ്ട .... അതൊക്കെ വിട് .. അകത്തു കൌണ്ടറില്‍ ഒരാള്‍ക്ക്‌ പത്തു ദിര്‍ഹം വീതം കൊടുക്കണം ."
കട്ടിയുള്ള തുണിശ്ശീല മൂടിയ കമാനങ്ങള്‍ക്ക് ഇടയില്‍ സ്വീകരണ കൌണ്ടര്‍ . തൊട്ടു മുന്നില്‍ മുകളിലേക്കൊരു ഗോവണി . ഗോവണിയില്‍ ഇരുവരെയും ശ്രദ്ധിച്ചു കൊണ്ടൊരു മധ്യവയസ്കന്‍ . ഖാവര്‍ ഖമീയസിന്റെ കീശയില്‍ നിന്ന് കാശെടുത്ത് കൌണ്ടറില്‍ നല്‍കി. കൌണ്ടറിലുള്ളവര്‍ അവരെ ശ്രദ്ധിക്കുന്നേയില്ല . തവിട്ടു നിറമുള്ള നിലവിരി വിരിച്ച ഗോവണിക്ക് മുകളില്‍ മദ്യലഹരിയില്‍ ആടിക്കൊണ്ടിരിക്കുന്ന മധ്യവയസ്കന്‍ അവരെ മുകളിലേക്ക് ക്ഷണിച്ചു .

അയാളെ അനുഗമിച്ചെത്തിയത് ഇരു വശങ്ങളിലും റൂമുകളുള്ള ഹാളിലാണ് .ഇരുവരും അയാള്‍ക്ക്‌ പുറകില്‍ നിന്നു . നിറം കുറഞ്ഞു കത്തുന്ന ബള്‍ബുകളുടെ പ്രകാശത്തില്‍ മുങ്ങി വിവിധ രാജ്യക്കാരായ അഭിസാരികകള്‍ . ചില സ്ത്രീകളുമായി വില പേശി നില്‍ക്കുന്ന പുരുഷന്മാരെയും കാണാം . വിവിധ തരക്കാരും നിറക്കാരുമായ വേശ്യകളുടെ അംഗവിക്ഷേപങ്ങളില്‍ ഖാവര്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു . ഉള്‍പ്പുളകത്തോടെ അയാള്‍ അവരെ നോക്കിക്കൊണ്ട്‌ നിന്നു. മധ്യവയസ്കന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു .
സ്ലീവ്ലെസ്സ്ടോപ്പും മിഡിയുമിട്ടു കുന്തിച്ചിരുന്നു സിഗരട്ട് വലിക്കുന്ന പൂച്ച്ചക്കണ്ണിയെ ചൂണ്ടിപ്പറഞ്ഞു . 
" തുര്‍ക്കി " . 
ദാവണിയിലും പാവാടയിലും ചുരിദാരിലുമൊക്കെയായി നില്‍ക്കുന്ന കുട്ടിപ്പെണ്ണുങ്ങളെ കാണിച്ചിട്ടു പറഞ്ഞു 
" ഇന്ത്യക്കാരാണത് ".
കയ്യിലൊരു ബിയര്‍ ഗ്ലാസ്സുമായി വാതിലില്‍ ചാരി നില്‍ക്കുന്ന ശൃംഗാരഭാവക്കാരിയായ തടിച്ചിയെ നോക്കിപ്പറഞ്ഞു .
" പാകിസ്ഥാനി "
ഖാവരിന്റെ കണ്ണുകള്‍ ഒരിടത്തുമുറക്കാതെ അലഞ്ഞു തിരിഞ്ഞു  . ഇയര്ഫോണിലെ മ്യുസിക്കിനൊത്തു താളത്തില്‍ തലയാട്ടി നില്‍ക്കുന്ന വെളുത്തു മെലിഞ്ഞ ചെമ്പന്‍ മുടിക്കാരിയില്‍ ഖാവറിന്റെ കണ്ണുടക്കി നിന്നു . അവളുടെ ഇന്ദ്രനീലക്കണ്ണുകളുടെ  ആഴങ്ങളിലേക്ക് അയാള്‍ മിഴിയെറിഞ്ഞു . ഇംഗിതമറിഞ്ഞിട്ടെന്നോണം മധ്യവയസ്കന്‍ ഖാവറിന്റെ തോളത്തു കൈകളമര്‍ത്തി ശബ്ദം താഴ്ത്തിപ്പറഞ്ഞു .
" റഷ്യനാണ് . പുതിയ ഇറക്കുമതി . പക്ഷെ .... പണമിത്തിരി കൂടുതലാണ് . "
ഖാവര്‍ അവളടുത്തെക്ക് നീങ്ങി . ചിരപരിചിതമായ പ്രവൃത്തി ആയിരുന്നിട്ടും ഒരു തുടക്കക്കാരനെ പോലെ മനസു പതറി വീഴുന്നത് അയാള്‍ കണ്ടു . റഷ്യക്കാരി ഇയര്‍ഫോണ്‍ മാറ്റിപ്പിടിച്ചു . ചിരിച്ചപ്പോള്‍ ചായം പുരട്ടിയ ചുണ്ടുകള്‍ക്ക് പിന്നില്‍ ദന്തങ്ങള്‍ തെളിഞ്ഞു വന്നു . എന്തെങ്കിലും പറയുന്നതിന് മുന്‍പേ ഖാവറിന്റെ കൈ പിടിച്ചു അവള്‍ അകത്തേക്ക് നടന്നു .
ഉള്ളില്‍ വാക്കുകള്‍ തിക്ക് മുട്ടുന്നു . മേനിയില്‍ നേരിയ വിറയല്‍ .  അടിവയറില്‍ അഗ്നി പടരുന്നു . 
ഖാവര്‍ വല്ലാതായി . എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത കാമനകളുടെ പടിവാതിലുകള്‍ കടന്നു ഖാവര്‍  റഷ്യക്കാരിക്കൊപ്പം അകത്തേക്ക് കടന്നു .
വ്യാസം കുറഞ്ഞ റൂമിനുള്ളില്‍ കനത്ത നീല വെളിച്ചം തളം കെട്ടി നിന്നു . രണ്ടായി പകുത്ത് കര്‍ട്ടനിട്ട നിലയിലാണ് ഉള്‍ഭാഗം . കര്‍ട്ടന് തൊട്ടപ്പുറത്ത് നിന്നുയരുന്ന ഉച്ച്വാസങ്ങളും അനക്കങ്ങളും സാകൂതം ഖാവര്‍ ശ്രവിച്ചു . കര്‍ട്ടനിടയിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചു പിടിച്ചു . റഷ്യക്കാരി തട്ടിവിളിച്ചപ്പോള്‍ വികൃതമായൊരു ചിരിയോടെ അയാള്‍ തിരിഞ്ഞു നിന്നു .                                                   
ഉയരം കുറഞ്ഞ ബെഡിനോട് ചേര്‍ന്ന് കിടക്കുന്ന മേശയിലെ ടേബിള്‍ ലാംബിനടുത്തുള്ള ടേപ്പ് റിക്കോര്‍ഡറിൽ നിന്ന്  ഗാനം മുറിക്കുള്ളില്‍ നിറഞ്ഞൊഴുകുന്നു  . വിവസ്ത്രനായ ഖാവറിനു മുന്നില്‍ വിളക്കുകള്‍ അണഞ്ഞു . ലോകം ചുരുങ്ങിച്ചെറുതായി ശൂന്യതയില്‍ ലയിക്കുന്നു . പരന്നൊഴുകുന്ന പാട്ടിന്റെ ശബ്ദസൌകുമാര്യങ്ങള്‍ക്ക് മേല്‍ ഖാവറിന്റെ കിതപ്പുകളുയര്‍ന്നു .

ജന്നല് വഴി വെളിച്ചം മുറിക്കുള്ളിലെക്കരിച്ചു കയറിയപ്പോഴാണ് ഖാവര്‍ ഉറക്കമുണര്‍ന്നത് . തലേദിവസത്തെ ക്ഷീണം വിട്ടു മാറിയിട്ടില്ല . അലോസരമുണ്ടാക്കി മൂളിക്കൊണ്ടിരിക്കുന്ന എസി യുടെ തണുപ്പിലേക്ക് അയാള്‍ ഒന്ന് കൂടി വലിഞ്ഞു മുറുകി .കയ്യിലൊരു പാര്‍സല്‍ ഗ്ലാസുമായി മുറിയിലേക്ക് വന്ന രിസാവുല്‍ ദേഹത്ത് നിന്ന് ബ്ലാങ്കറ്റ് വലിച്ചു റ്റിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഖാവര്‍ എഴുന്നേറ്റിരുന്നു .
" നാശം .. ഇവന് ഉറക്കവുമില്ലെ? " 
അയാള്‍ മനസ്സില്‍ പിറുപിറുത്തു .
" ബൂഡാ ,, ഉറങ്ങിയാ മാത്രം മതിയോ ? ജീവിക്കണമെങ്കിൽ പണം കൂടി വേണം? വേഗം വാ നമുക്ക് സൂഖിനടുത്ത് പോയി വല്ല പണിയുമുണ്ടോന്നു നോക്കാം !"
അന്നന്നത്തെക്കുള്ള താല്‍കാലിക ജോലിക്കാരെ തേടി ആളുകള്‍ വരുന്നത് സൂഖിനു മുന്നിലാണ് . മണിക്കൂറിനു ഇത്ര എന്ന രീതിയിലും , ദിവസത്തേക്ക് ഇത്ര എന്ന രീതിയിലുമൊക്കെ ഇടപാടുകളുറപ്പിച്ചു ജോലിക്കാരെ കടം കൊള്ളുന്ന രീതി . മേസന്‍ , വെല്‍ഡര്‍ , സ്കഫോള്‍ഡര്‍ , പ്ലാസ്റ്റേഴ്സ്  , കാര്‍പെന്റേഴ്സ്  , ഹെല്‍പേഴ്സ്  അങ്ങനെങ്ങനെ പോകുന്നു ആവശ്യക്കാര്‍ . അനധികൃത താമസക്കാരാണ് അധികവും അവിടെ ഉണ്ടാകാറ്. സൂഖു തുറക്കണമെങ്കില്‍ പത്തു മണിയാകും . സൂഖിനു മുന്നില്‍ പാറാവുകാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു . നേരമൊരുപാട് വൈകിയതു  കാരണം അന്ന് അവരെ തേടി ആരും വന്നില്ല.

രണ്ടു പേരും  തിരിച്ചു നടന്നു . ആണും പെണ്ണുമടങ്ങിയ കരുത്തവര്‍ഗ്ഗക്കാരുടെ ഒരു കൂട്ടം കാട്ടാനകളെപ്പോലെ അവരെ കടന്നു പോയി . മെയിന്‍ റോഡു മുറിച്ചു കടന്നു മുന്നോട്ട് നടന്നു. കടകള്‍ ഉണര്‍ന്നു തുടങ്ങി . അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ഫിലിപ്പൈനിപ്പെണ്ണുങ്ങള്‍ എന്തോ പറഞ്ഞു അവരെ നോക്കിച്ചിരിച്ചു .
" ബെഹന്ച്ചുത് " 
ഖാവര്‍ മുറുമുറുത്തു .
" ചോടോ " 
രിസാവുലിന്റെ മറുപടിയില്‍ ഗംഭീരമായി അയാളൊന്നു പുരികമുയര്‍ത്തി .
എന്തെങ്കിലും കഴിക്കാമെന്ന തീരുമാനത്തില്‍ കഫ്തീരിയ ലക്ഷ്യമാക്കി നീങ്ങവേ പെട്ടെന്ന് പിന്നില്‍ നിന്നും അതി വേഗം ഒന്ന് രണ്ടു പേര്‍ ഓടി വരുന്നത് കണ്ടു . 
" എന്താണ് ? എന്ത് പറ്റി ? "
രിസാവുലിന്റെ ചോദ്യത്തിന് മറുപടിയായി അവരിലൊരാള്‍ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു .
" സീ ഐ ഡി " .
കേട്ടത് പാതി ഇരുവരും  ഗലിയിലൂടെ ചിതറിയോടി . പിന്തുടരുന്ന അപകടത്തിന്റെ വേപഥുവില്‍  അവര്‍ മറ്റെല്ലാം മറന്നു . രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍  റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ശീഘ്രഗ തിയില്‍ പാഞ്ഞു വന്ന കാര്‍ ഖാവറിനെ അടിമുടി കോരിയെറിഞ്ഞു .  ഖാവര്‍ ഒരു തൂവലായ് വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഉറക്കത്തിലേക്ക് വീഴുന്ന മസ്തിഷ്കമണ്ഡലങ്ങളിലെങ്ങോ  തന്നെയുറക്കാന്‍ ഉമ്മ പണ്ടു  പാടിയ  തരാട്ടുപാട്ടിന്നീണങ്ങള്‍  കേള്‍ക്കായി . താത്തിലാടുന്ന തൊട്ടിലിന്റെ നൈര്‍മ്മല്ല്യമേറിയ തുണി കൊണ്ട് മുഖത്താരോ തടവുന്നു . വായുവില്‍ ......... തഴുകുന്ന കാറ്റില്‍ ...... ആലോലമാടി ഖാവര്‍   നടു റോഡില്‍ വന്നു പതിച്ചു . 

പയ്യെപ്പയ്യെ ഖാവര്‍ കണ്ണ് തുറന്നത് നീണ്ട നിശ്ശബ്ദതയിലേക്കാണ് . മുകളില്‍ തിരിയുന്ന പങ്കയുടെ ചലന വേഗതയില്‍ ഓരോന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചു . ഒരു പാട് കൊളുത്തുകളിട്ടു മേനിയിലാരോ വലിക്കുന്നു . കഴുത്തുമാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ കഴിയുന്നുണ്ട് . അയാള്‍  എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
" അനങ്ങാതെ കിടക്കൂ ......എന്താണ് വേണ്ടത് ? " നഴ്സ് അടുത്തു വന്നു .
ഖാവര്‍ സുബോധനായി  . രണ്ടു  ദിവസമായി ഈ ബെഡിലാണെന്ന് നഴ്സില്‍ നിന്നാണ് അയാള്‍ മനസ്സിലാക്കിയത് . വെറുതെ രിസാവുലിനെ പരതി  . എങ്ങും കണ്ടില്ല . വെന്റിലേറ്റരിനു പുറത്ത് പച്ച യൂണിഫോം ധരിച്ച പോലീസുകാരെ കണ്ടു . ഖാവറിന്റെ ഉള്ളില്‍ പേടി കേറിത്തുടങ്ങി .  റൂമിലേക്ക്‌ കടന്നു വന്ന ഡോക്ടര്‍മാരുടെ സംഭാഷണത്തില്‍ നിന്ന് അയാള്‍ക്ക്‌ ചിലതൊക്കെ മനസ്സിലാവുന്നുണ്ടായിരുന്നു . തന്റെ രക്തത്തിൽ ലൈംഗീകരോഗത്തിന്റെ അണുക്കൾ പരന്നു തുടങ്ങിയെന്ന്  അങ്ങനെയാണ് അയാള്‍ മനസ്സിലാക്കിയത് . മാത്രമല്ല അനധികൃത താമസക്കാരെ മുദ്ര വെച്ച് നാടുകടത്തുമന്നുള്ള അറിവും കൂടി അയാളുടെ തലച്ചോറിനെ കാര്‍ന്നു തുടങ്ങി. നടന്നു തീർത്ത വഴികൾ ഒന്നൊന്നായി  മുന്നിൽ തെളിയുന്നു . സ്ത്രീകളും , മദ്യവും , ലഹരികളും നിറഞ്ഞ വഴികൾ. ബന്ധങ്ങൾ ഓർക്കാതെ നടന്നു തീർത്ത വഴികൾ.    

വര്‍ഷങ്ങള്‍ക്കു ശേഷം ആതുരാലയത്തിന്റെ കിടക്കയില്‍ കിടന്നു അയാള്‍ പിറന്ന നാടിനെ ഓര്‍ത്തു . ഗോതമ്പ് പാടങ്ങള്‍ക്കക്കരെയൊരു കുടില്‍ . ഉമ്മക്കോലായിലെ കയറു കട്ടിലില്‍ രോഗിയായ  ഉമ്മ . എന്തിനുമേതിനും കുട്ടികളെ ചീത്ത പറയുകയും , ജീവിതത്തെ ശപിച്ചും, വാ തോരാതെ പുലമ്പുകയും  ചെയ്യുന്ന ഭാര്യ ബീബിഗുല്‍ ,  ഗുല്‍ പുലര്‍ച്ച മുതല്‍ ഓരോരോ ജോലികളും ചെയ്തു തീര്‍ക്കുകയും ,  ഇടയ്ക്കെപ്പോഴെങ്കിലും കരയുന്നതും കാണാം . പറമ്പില്‍ ആക്രോട്ടു മരങ്ങള്‍ക്കിടയില്‍ കീയുടുപ്പുകളിട്ടു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു കുട്ടികള്‍ . അതുമാത്രമേ ഓര്‍മ്മയുള്ളൂ  അത്രമാത്രം!

കാലങ്ങള്‍ക്ക് പിറകില്‍ കനിവിന്റെയുറവകളുടെ അനിവാര്യതയില്‍ ഖാവറിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്നെ തോണ്ടി വിളിക്കുന്ന പച്ചയാഥാര്‍ത്യങ്ങള്‍ അയാള്‍ക്ക്‌ സ്പര്‍ശനഭേദ്യമായി. ശവമായി  യാത്ര ചെല്ലേണ്ടത് കല്ലും മുള്ളും മാത്രം നിറയുന്ന  പെരുവഴിയിലെക്കാണ് .

മനസ്സിന്റെയടിത്തട്ടില്‍ നിന്ന് സ്നേഹത്തിനായി ആരോ തട്ടി വിളിക്കുന്നു . ഉമ്മയുടെ മടിയിലൊന്നു  തല ചായ്ക്കണമെന്ന് അയാള്‍ വൃഥാ മോഹിച്ചു. തനിക്കെപ്പോഴും ശല്യമായനുഭവപ്പെട്ട വാ തോരാതെ വിലപിക്കുന്ന ബീബിഗുല്ലിന്റെ ശബ്ദം ഉപജീവനത്തിന്റെ ഉണര്‍ത്തു പാട്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു . വയറു നിറച്ചു ഭക്ഷണം കിട്ടാത്ത, വസ്ത്രങ്ങള്‍ പോലുമില്ലാത്ത തന്റെ കുട്ടികള്‍. ശൈത്യകാലങ്ങളിലെ കൊടും തണുപ്പിൽ വിറകുകള്‍ കൂട്ടിയിട്ട് സ്വയം നെരിപ്പോടാവുന്ന ജീവിതങ്ങള്‍ . ഖാവരിന്റെ തല പെരുത്തു . ഒന്ന് കരയണമെന്നു തോന്നി. ശബ്ദം  തൊണ്ടയില്‍ തന്നെ മരിച്ചു വീഴുന്നു . മുന്നില്‍ അതാര്യമായ മഞ്ഞു വീഥികള്‍ മാത്രം .ഖാവര്‍ കണ്ണടച്ച് കിടന്നു .

(ശ്രുതിലയം ഗ്രൂപ്പ് നടത്തിയ കഥാമൽസരത്തിൽ ഒന്നാമെതെത്തിയത്‌- മെയ് -2013)
(മലയാള സമീക്ഷയില്‍ -15-  FEBRUARY/2013 )
39 comments:

 1. ഫ്രിജ് മുറാറിലെ ഗലികളെ ഇത്ര മനോഹരമായി മറ്റാരും വർണ്ണിച്ചു കാണില്ല. 
  ഒരു കാലത്ത് ഞങ്ങൾ ഭീതിയോടെ മാത്രമേ അതുവഴി കടന്നു പോയിരുന്നുള്ളൂ.

  ഈ കഥ ആരും ശ്രദ്ധിക്കാതെ പോയത് അത്ഭുതം പകരുന്നു!!

  ReplyDelete
 2. കഥയുടെ എല്ലാ വഴികളും പരിചയമുള്ള ഒരാള്‍ ..ഗലികളില്‍ നിന്ന് രാജപാതയിലേക്ക് എത്തട്ടെ ...

  ReplyDelete
 3. വായിച്ചു, ഇഷ്ടമായി
  ആശംസകള്‍!

  ReplyDelete
 4. ഒന്നും പറയാനില്ല കൂട്ടുകാരാ. ബ്ലോഗുകളിൽ ഇത്ര നന്നായി എഴുതുന്നവരെ കാണുമ്പോൾ, ഈ മാധ്യമവുമായി ഇടപഴകുന്ന ആൾ എന്ന നിലയിൽ അഭിമാനം തോന്നുന്നു. തുടരുക. സൈബർ എഴുത്തുകൾ മറ്റു മാധ്യമങ്ങളെ പിന്തള്ളുന്ന കാലം വിദൂരമല്ല.

  ReplyDelete
 5. ഒരായിരം ജീവനുകള്‍ അന്നം തേടുന്ന മഹാനഗരത്തിലെ വന്മാടങ്ങളുടെ നിഴലുകളില്‍ ഇത്തരം ഖല്ലിവല്ലികളുണ്ട്. നഗരം ഏതായാലും അതിന്‍റെ കറുത്ത ഉള്ളകങ്ങള്‍ ഒരുപോലെയാണ്. നന്നായിപ്പറഞ്ഞ കഥ. ആശംസകള്‍

  ReplyDelete
 6. സുഹ്രുത്തേ....വളരെ നന്നായിരിക്കുന്നു.....

  ആശംസകള്‍ .......

  ReplyDelete
 7. കൊള്ളാം എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറയാം എന്ന് മാത്രം. കാരണം , ലക്ഷ്യത്തോട് കൂടി തുടങ്ങിയ കഥ ഇടയ്ക്കു എവിടെയോ ലക്‌ഷ്യം തെറ്റിയപോലെ അവസാനിച്ചിരിക്കുന്നു. അവതരണ ഭംഗിയില്‍ ത്രിച്ചരിയുന്നില്ല എന്ന് മാത്രം ..!

  ReplyDelete
 8. അംജത് ഭായി പറഞ്ഞ പിഴവ് എവിടെയാനെന്നു ഒന്ന് കൂടി നോക്കട്ടെ .. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ..
  ഞാന്‍ നിരീക്ഷിച്ച ഒരു കഥാ പാത്രം . അയാള്‍ പോകുന്ന വഴികള്‍ .. അയാളുടെ വ്യാപാരങ്ങള്‍ ... അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ പശ്ചാത്തലം .... അയാളുടെ അടിസ്ഥാന നില .. ഇങ്ങനെയുള്ളവ മുന്‍നിര്‍ത്തി ചെയ്തതാണ് .. ഏതായാലും ഒന്ന് കൂടി നോക്കട്ടെ (വഴി തെറ്റി ജീവിക്കുന്നവരുടെ അനിവാര്യമായ അവസാനം - അത്രേ ഉദ്ധേ ശി ചിരുന്നുല്ലൂ . വായനക്കാരന്‍ ഇങ്ങനെയേ വായിക്കാവൂ എന്നാ നിഷ്കര്‍ഷ പാടില്ലല്ലോ ... ആദ്യമായി കിട്ടിയ ഒരു നിര്‍ദേശം ഉള്‍കൊള്ളുന്നു. നന്ദിയുണ്ട് നിര്‍ദേശത്തിനു ..
  എല്ലാവര്ക്കും നന്ദി . പ്രോത്സാഹനങ്ങള്‍ക്കും ...

  ReplyDelete
 9. ഒരാവേശത്തോടെ വായിച്ചു.
  ഗലികള്‍ പരിസരമായി എത്ര കഥകള്‍ വായിച്ചിരിക്കുന്നു.
  പക്ഷെ ഇവിടെ വരികളില്‍ അല്ല ആ ഗലിയില്‍ നിന്ന് നേരിട്ട് കാണുന്ന പോലെ . ഖാവറും അയാളുടെ ചലനങ്ങളും.
  വളരെ മനോഹരമായി കഥ പറഞ്ഞു .
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. ഫ്രിജുമുറാര്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത് വായിച്ചത്. കുറച്ചു നാളത്തെ ജീവിതത്തില്‍ കണ്ടു പതിഞ്ഞ രംഗങ്ങള്‍.. അഭിനന്ദനങ്ങള്‍ , അത്രയും സുന്ദരമായ അവതരണം.
  ഒരു കാര്യം കൂടി. സ്ഥലങ്ങളെ ഇഴവിടാതെ പരാമര്‍ശിക്കുമ്പോള്‍ കഥയില്‍ നിന്നും ഒരു സ്ഥല വിവരണം എന്നതിലേക്ക് കഥാഗതി പോകുന്നുണ്ടെന്ന് തോന്നുന്നു. ഈ ബ്ലോഗ്ഗിലെ മറ്റൊരു പോസ്റ്റിലും ഇത് കണ്ടിരുന്നു. ( എന്റെ തോന്നല്‍ മാത്രം)

  ReplyDelete
 11. tnx for the comments - Jeffu - ini shradhikkaam . i didn't notice that. anyway tnx

  ReplyDelete
 12. കഥ രണ്ടു തവണ വായിച്ചു. വളരെ മനോഹരം എന്നുമാത്രം പറയട്ടെ.

  ReplyDelete
 13. വായനക്കാരെ ഗലികളിലേക്ക് നേരിട്ട് കൂട്ടിക്കൊണ്ടുപോയിരിക്കുന്നൂ...
  ഈ കഥ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുക്കണം കേട്ടൊ ഭായ്

  ReplyDelete
 14. ഈ കമെന്റുകൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിന് കാരണം ... ഗ്രൂപ്പുകളിൽ ഒരു പാട് വായിക്കപ്പെട്ട ഒന്ന് എന്ന നിലക്കാണ് .
  __________________________________________________
  Priya Raj nalloru kadha....very well u narrated the life of unauthorised common poor citizens life, which v see here in and around dubai & uae. keep it up....
  January 14 at 1:24pm · Unlike · 4  Shahjahan Nanmandan good one
  January 14 at 2:41pm · Unlike · 1

  Haridas Velloor
  January 14 at 6:31pm via mobile · Unlike · 1

  Tcv Satheesan nalloru vaayanaanubhavam thanna kadha
  January 15 at 10:02am · Unlike · 1  Kupleri Sajay ഗള്‍ഫ് ജീവിതം പച്ചയായി ചിത്രീകരിച്ചിരിക്കുന്നു..ഒപ്പം കുത്തഴിഞ്ഞ ജീവിതത്തിന്‍റെ അന്ത്യം എപ്രകാരമാകുന്നു എന്ന സന്ദേശവും..വളരെ നന്നായിരിക്കുന്നു..
  January 15 at 12:38pm · Unlike · 1
  Abul Kalam ശിഹാബ്‌, ദുബായിയുടെ ഇരുണ്ട ഗല്ലികളും ഇരുണ്ട ജീവതങ്ങളും കൃത്യമായി വരച്ചു വെച്ചു. അഭിനന്ദനങ്ങള്‍!
  January 20 at 8:53pm · Unlike · 1


  Karim Malappattam nallath
  January 21 at 10:58am · Unlike · 1  Roshni Sabu i hd read dis bfre. ny way gdd
  January 22 at 8:51am · Like

  Ranjith Chemmad
  January 22 at 8:58am · Unlike · 1  Unnï Mâÿa
  January 22 at 4:14pm · Unlike · 2

  Hussain Anand സൃഷ്ടിയുടെ ആത്മ സുഖത്തിനുമപ്പുറം
  ഈ കഥ ചിലതൊക്കെ നമ്മോടു പറയുന്നില്ലേ.?
  അനുഭവങ്ങള്‍ തേടിയുള്ള യാത്രകള്‍,
  അവയുടെ തീവ്രമായ ആവിഷ്കരണം,
  നന്മയുടെ പക്ഷത്തുനിന്നുള്ള ഉള്‍കാഴ്ച,...See More
  January 22 at 5:41pm · Unlike · 1


  Shihab Madari ഇത് ഇവിടത്തെ ജീവിതങ്ങളുടെ വളരെ നിസ്സാരമായ ആവിഷ്കാരം . പല തട്ടുകളില്‍ ഒന്നിന്റെ മാത്രം നേര്‍ക്കാഴ്ച . പ്രോത്സാഹനത്തിനു തീര്‍ച്ചയായും നന്ദി ഹുസൈന്‍ .
  January 23 at 8:17am · Like

  ഷനോജ്. കെ.വി നല്ല അച്ചടക്കമുള്ള കഥ . നിങ്ങളില്‍ ഒരു നല്ല തിരക്കഥാ കൃത്ത് ഉണ്ട്.
  January 24 at 5:52am · Unlike · 1


  Manoj Eliyas kavar deserve it .. gdd 1
  February 11 at 8:18am · Unlike · 1

  Indu Pinarayi കഥ തീര്‍ന്നപ്പോഴാണ്‌ അറിയുന്നത് ...വായിച്ചു മതിയായില്ല .ഒരു നോവല്‍ വായിക്കുന്നത് പോലെ,...ജീവിതത്തിന്റെ പല വഴിക്കും ചിതറുന്ന മുഖങ്ങള്‍....ഒരു നേര്‍ക്കാഴ്ച....ശരിക്കും ഇതൊരു നോവലാക്കാംആയിരുന്നു... വഴക്കമുള്ള എഴുത്ത്......ആശംസകള്‍ ശിഹാബ്....
  March 13 at 9:12am · Unlike · 5

  Shibu Ichammadam Shihab Madari
  ഇഷ്ടായി.
  March 13 at 11:54am via mobile · Edited · Unlike · 1

  Sini Cr ശക്തമായ ഇതിവ്യത്തം
  March 13 at 2:09pm via mobile · Unlike · 3

  Deepak Mohan M വളരെ നന്നായിരിക്കുന്നു... വായിച്ചു തീര്‍ന്നതറിഞ്ഞില്ല .
  March 19 at 12:40am · Unlike · 1


  Vishak Kr kollam
  March 23 at 3:55am · Unlike · 1  John Mani കഥാകാരൻ വസ്തുതകളോട് അങ്ങേയറ്റം നീതിപുലർത്തിയെന്നു ആ സ്ഥലത്തെപ്പറ്റി
  അറിയാവുന്നവർക്കു മനസ്സിലാകും.ഒരിക്കൽ (ദുബായ്)ഇങ്ങനെ വികാസം പ്രാപിക്കുന്നതിനു
  മുൻപ് ഏതാണ്ട് പത്തു നാൽപ്പതു വർഷങ്ങൾക്കപ്പുറം ഫ്രിജ്മുരാർ നഗരത്തിന്റെ തിരക്കുള്ള
  ജനവാസകേന്ദ്രങ്ങളിൽ ഒന്നായിരുന്നു.അവിടെ തിരക്കേറിയ ജനവാസമാകാൻ കാരണം
  ചിലവുകുറഞ്ഞ അറബിക് വില്ലാകൾ വാടാകയ്ക്കു കിട്ടുമായിരുന്നു.അവിടെ താമസിച്ചിരുന്ന
  അറബികൾ(ലോക്കൽ) അവരുടെ പുതിയ വീടുകളിലേക്കു താമസം മാറ്റിയപ്പോൽ അവർ
  താമസിച്ചിരുന്ന പഴയ വീടുകൾ വാടകയ്ക്കു കൊടുത്തു.മലയാളി ഫാമിലികളും അവിടെ
  താമസിച്ചിരുന്നു.കാലക്രമേണ നഗരം വളർന്നപ്പോൾ വിദേശികളും അവിടെനിന്നു നല്ല
  ഏറിയാകളിലേക്കു മാറിത്തുടങ്ങി.അങ്ങിനെയാണു ഈ കഥയിൽ വിവരിക്കുന്ന മാതിരിയുള്ള
  അവസ്ഥയുണ്ടായത്.ഇപ്പോൾ അവിടെ നടക്കുന്നതും ഇതൊക്കെതന്നെയാണു.രാജഭരണം
  നടക്കുന്ന ഒരു മുസ്ലീം രാജ്യത്ത് ഇങ്ങനെയോ? വിഷമിക്കണ്ട അതങ്ങിനെയാണു്.നിങ്ങൾ
  കുറ്റവാളിയായി പിടിക്കപ്പെടുന്നില്ലെങ്കിൽ ആരും നിങ്ങളെ ചോദ്യം ചെയ്യുന്നില്ല.നിങ്ങൾ
  പരിപൂർണ സ്വതന്ത്രരാണു്.ഏതായലും കഥ നന്നായിട്ടുണ്ട്.നന്നായി പഠിച്ചിട്ട് എഴുതിയതുപോലെ.
  ആശംസകൾ!
  23 minutes ago · Unlike · 1

  Shihab Madari John Mani ബഹുമാനപൂർവ്വം ഈ സന്തോഷം ഞാൻ പങ്കു വെക്കുന്നു .... നല്ല നിരീക്ഷണം ഇതിനു വേണ്ടി നടത്തീട്ടുണ്ട് .. ഈ അവസ്ഥയെ മനസ്സിലാക്കാൻ ... നിങ്ങളുടെ അഭിപ്രായം കേട്ടപ്പോൾ സന്തോഷം തോന്നി ... മത്സര ഫലം എന്തായാലും ഉള്ളിൽ ഞാൻ ജയിച്ചിരിക്കുന്നു ... നന്ദി ... എല്ലാര്ക്കും .

  ReplyDelete
 15. ഒരു ചിത്രം പോലെ .മനോഹരം . ആനുകാലികങ്ങലിലേക്ക് അയക്കാത്തെതെന്ത് ? മിക്കതും മനോഹരം .

  ReplyDelete
 16. റിയലിസ്റ്റിക് സ്വഭാവം കാത്തൂ സൂക്ഷിക്കുന്ന ഈ കഥ വളരെ നന്നായിരിക്കുന്നു സുഹൃത്തെ. ഭാഷയിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന ഔന്നിത്യം എടുത്തു പറയേണ്ടതുതന്നെ. ഇനിയും എഴുതുക. എല്ലാവിധ ആശസകളും പ്രാര്‍ഥനകളും.
  എസ്.കുമാര്‍

  ReplyDelete
  Replies
  1. നിങ്ങളുടെ പ്രോത്സാഹനവും അഭിപ്രായവും ഒരു ചെരിയവനായ എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്‌ ... നന്ദിയുണ്ട് ഇത് വരെ വന്നതിനും , വായിച്ചതിനും ,,, ഇനിയും വരിക ... നല്ല സൌഹൃദങ്ങള കൂടി ഉണ്ടാവട്ടെ

   Delete
 17. വിവരണങ്ങള്‍ , അവ അനിര്‍വാര്യമാണെങ്കില്‍ കൂടി, അല്പം നീണ്ടുപോകുന്നു, പലേടത്തും എന്ന് തോന്നി..
  പിന്നെ കുറച്ചൂടി ബ്രീഫ് ആയിരുന്നെങ്കിലെന്നും.. ചെറുതിനാണ് ശക്തി, എപ്പോഴും..!
  ന്നാലും നന്നായിട്ടുണ്ട്, വളരെ വളരെ..
  ആശംസകള്‍ ..!

  ReplyDelete
  Replies
  1. തീര്ച്ചയായും ശെരിയാണ് .. അത് ഞാൻ മനസ്സിലാക്കുന്നു .. തെറ്റ് തിരുത്താമെന്ന് സമ്മതിക്കുന്നു ... ചുരുക്കി എഴുതണം എപ്പോഴും .. നന്ദി
   നിങ്ങളുടെ പ്രോത്സാഹനവും അഭിപ്രായവും ഒരു ചെരിയവനായ എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്‌ ... നന്ദിയുണ്ട് ഇത് വരെ വന്നതിനും , വായിച്ചതിനും ,,, ഇനിയും വരിക ... നല്ല സൌഹൃദങ്ങള കൂടി ഉണ്ടാവട്ടെ

   Delete
 18. വളരെ നന്നായി ഈ ആവിഷ്കാരം ............നല്ല ശൈലിയും ഭാഷയുടെ പ്രയോഗങ്ങളും

  ReplyDelete
  Replies
  1. നിങ്ങളുടെ പ്രോത്സാഹനവും അഭിപ്രായവും ഒരു ചെരിയവനായ എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്‌ ... നന്ദിയുണ്ട് ഇത് വരെ വന്നതിനും , വായിച്ചതിനും ,,, ഇനിയും വരിക ... നല്ല സൌഹൃദങ്ങള കൂടി ഉണ്ടാവട്ടെ

   Delete
 19. അഭിനന്ദനങ്ങള്‍ - മറ്റുള്ളവരിലേക്ക് തന്‍റെ കണ്ണുകളെ തുറന്നു വെക്കുകയും ചില ജീവിതങ്ങളെ നന്നായി വരച്ചു വെക്കുകയുംചെയ്തു ഈ കഥയില്‍

  ReplyDelete
  Replies
  1. നിങ്ങളുടെ പ്രോത്സാഹനവും അഭിപ്രായവും ഒരു ചെരിയവനായ എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്‌ ... നന്ദിയുണ്ട് ഇത് വരെ വന്നതിനും , വായിച്ചതിനും ,,, ഇനിയും വരിക ... നല്ല സൌഹൃദങ്ങള കൂടി ഉണ്ടാവട്ടെ
   അബ്ദുള്ള എന്റെ സൃഷ്ടികൾ എല്ലാം വായിക്കുന്ന ഒരാളാണ് ... നന്ദി എപ്പോഴും ....

   Delete
 20. Replies
  1. വായനക്കും പ്രോത്സാഹനത്തിനും നന്ദി .. വീണ്ടും വരിക .

   Delete
 21. Replies
  1. വായനക്കും പ്രോത്സാഹനത്തിനും നന്ദി .. വീണ്ടും വരിക .

   Delete
 22. വായിച്ചു വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. വായനക്കും പ്രോത്സാഹനത്തിനും നന്ദി

   Delete
 23. ഈ ഗല്ലികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും... അത് സാധാരണക്കാരന്റെ അസാധാരണമായ കഥകളായിരിക്കും. ഈ തെരുവില്‍ ഫ്രിജ് മുറാറില്‍, സബകയില്‍, നായിഫില്‍ ഒക്കെ ഞാന്‍ താമസിച്ചിട്ടുണ്ട്. ഞാന്‍ കണ്ട മനുഷ്യര്‍ കഥാപാത്രങ്ങളാകുംബോള്‍ ഒരു കഥയിലേക്കൊതുക്കാന്‍ എന്നെക്കൊണ്ടാവുന്നില്ല. ഒരു നോവലിലേക്കാണെങ്കില്‍ ഞാന്‍ വളര്‍ന്നിട്ടുമില്ല.

  കഥ ഇഷ്ടായി... തുടക്കം ഗംഭീരമായി... ഒടുക്കം ഇടിച്ചുനിര്‍ത്തിയപോലെ ഒരു ഫീല്‍... ആശംസകള്‍

  ReplyDelete
 24. Vaayichu.....pinneyum pinneyum....  --
  Hanllalath Alan

  ReplyDelete
 25. ദുരിതജീവിതങ്ങളുടെ കൈപ്പ് രസം കിനിയുന്നത് അനുഭവവേദ്യമാക്കിയ രചന. മികച്ച ആഖ്യാനം യഥാതഥമായ ഏറെ ചിത്രങ്ങൾ മനസ്സിൽ വരച്ചിട്ടു. നന്ദി.

  ReplyDelete
 26. പ്രമേയം പറഞ്ഞുപഴകിയതാണ്. എങ്കിലും നല്ല എഴുത്ത് എന്ന് എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. ശരിക്കും വാക്ക് ത്രൂ ഫീല്‍ തന്നെയായിരുന്നു. ആശംസകള്‍.

  ReplyDelete

വായന അടയാളപ്പെടുത്താം