Jun 8, 2013

ദൈവം മരിച്ച നാൾ

ഇ - മഷി വെബ് മാഗസിൻ  ( പത്താം പതിപ്പ് / ജൂണ്‍ - 2013)


അശാന്തമായ ജീവിതയാത്രകളെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് റോഡു മുറിച്ചു കടന്നത്. പുറകിൽ നിന്നാരോ ആഞ്ഞു തൊഴിച്ചെന്ന പോലെ ഞാൻ വായുവിലേക്കുയർന്നു. അതോ ഭീമാകാരനായ ഒരു കാലൻകോഴി എന്നെ കൊത്തിപ്പറക്കുകയായിരുന്നോ? ഒരപ്പൂപ്പൻ താടി കണക്കെ കനം കുറഞ്ഞ് അന്തരീക്ഷത്തിലൂടെ ഉലയുന്നതിനിടയിൽ കാഴ്ചകളൊന്നും വേർതിരിച്ചെടുക്കാനായതുമില്ല. റോഡരികിൽ അഴുകിക്കിടന്ന ഏതോ ശവശരീരം കൊത്തി വലിക്കുന്ന കാക്കകൾ ഇലക്ട്രിക് കമ്പികളിലും, കൈവരികളിലും , കലുങ്കിലുമെല്ലാം ചെന്നിരുന്നു ബഹളം കൂട്ടി . പിന്നെപ്പിന്നെ ഞാനീ പുൽത്തകിടിയിൽ വന്നു വീണു.

മുന്നിൽക്കാണുന്ന റോഡു സന്ധിക്കുന്ന  പഴയ പാലം കടന്നാണ് ഞാൻ വന്നത്. പാലത്തിനു താഴെ പൊള്ളുന്ന മണൽത്തരികളെച്ചേർത്തു പിടിച്ച് നീണ്ടു വളഞ്ഞ പുഴ ശയനം കൊണ്ടു. പുഴ മണൽത്തട്ടുകൾക്കിടക്ക് ചെറിയ ചെറിയ നീരൊഴുക്കുകൾ. റോഡു വിജനമായിരുന്നു. വീതിക്കുറവുള്ള  റോഡിലൂടെ ഗതാഗതം വിരളവുമാണ്. മേടത്തിലെ 
മഴപോലെ അപ്രതീക്ഷിതമായി കടന്നു വരുന്ന വാഹനങ്ങളുടെ ഘനസ്പർശങ്ങളിൽ ദീനമായി ഞരങ്ങുന്ന പാലം. തൊട്ടു മുന്നിലായി നീങ്ങുന്ന നാടോടികളായ അച്ചനിലും അയാളുടെ ചുമലിൽ  ഇരിക്കുന്ന മകനിലുമായിരുന്നു എന്റെ ശ്രദ്ധ. 
"എന്താണച്ചാ അക്കാണണത് ?" മകൻ ചോദിക്കുന്നു.
"അത് വണ്ടികള് മണലൂറ്റണതാണ്"
"അതല്ല അപ്പറത്ത്"
"അതോ ... അതാണ്‌ കടവ്"
" കടവോ .. കടവിലെന്താ ത്യോണില്ല്യാത്തൂ"
"വെള്ളല്ല്യാണ്ടെന്തിനാണ്ടാ തോണി?"
"അതെന്താ പോഴേല് വെള്ളംല്ല്യാത്തെ?"
"മഴല്ല്യാണ്ടെങ്ങനേണ്ടാ വെള്ളംണ്ടാവാ" 
"എന്താച്ചാ മഴല്ല്യാത്തെ?"
"മരല്ല്യാത്തോണ്ട്"
"എന്നട്ട്, മ്മളവടെ കണ്ട കെണറില് വെള്ളണ്ടല്ലോ"
"ഞ്യൊന്നു മുണ്ടാണ്ടിരിക്ക്ൻണ്ടാ "
ഒടുങ്ങിത്തീരുന്ന യാഥാർത്യങ്ങളിൽ അയാൾക്ക് ഉത്തരം മുട്ടി. അയുക്തമായ ഉത്തരങ്ങൾക്കു കാത്തു നിൽക്കാതെ കുട്ടി മൂകനാവുകയും ചെയ്തു.
1
പുൽത്തകിടിയിൽ വീണു കിടന്ന എനിക്ക് തൊട്ടടുത്തായി ഒരലർച്ചയോടെ വാഹനം ബ്രേക്കിട്ടു. അതിനുള്ളിൽ നിന്ന് അപ്പോഴും പെരുമഴയായി പുറത്തേക്കൊഴുകിയ സംഗീതം എന്നെ വല്ലാതെ ആലോസരപ്പെടുത്തി. കാറിന്റെ എ. സി . യുടെ ശീതവും, പുകയും തങ്ങി നിന്ന പാർശ്വഭാഗ വിൻഡോകളിലൊന്ന്‌ താഴേക്കൂർന്നിറങ്ങി. ഉള്ളിലെ തണുപ്പിൽ നിന്ന് ഒരു യുവാവും യുവതിയും എന്നെ നിസ്സാരമായി നോക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. അൽപനേരം മാത്രം. അനങ്ങാൻ വയ്യാത്ത പരുവത്തിൽ എന്നെയവിടെയുപേക്ഷിച്ച് വാഹനം പാഞ്ഞു പോയി.

എന്തു കൊണ്ടോ, അവളെയും അവളോടൊപ്പമുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളെയും അപ്പോൾ ഞാനോർത്തു പോയി. മുളങ്കൂട്ടങ്ങളും, കാട്ടുവള്ളികളും ഇഴപിരിഞ്ഞു കിടക്കുന്ന, ഒറ്റപ്പെട്ടു നിൽക്കുന്നൊരു സ്ഥലത്താണ് താമസം. സാമൂഹികദ്രോഹികളും, കാട്ടു ജന്തുക്കളും, ഭ്രാന്തൻ പട്ടികളും യഥേഷ്ടം വിഹരിക്കുന്നയിടമാണ്. പേടിക്കേണ്ട കാര്യം തന്നെ. നേരത്തെ തന്നെ ഞാനെത്താറുമുള്ളതാണ്ഇന്നിപ്പോ, അവളും മക്കളും ആലാതികളുടെ നടുപ്പറമ്പിലായിരിക്കും.

2
മെമ്പർ ഗംഗാധരേട്ടൻ ദൂരെ നിന്ന് നടന്നു വരുന്നത് ഞാൻ കാണുന്നുണ്ട്. ഗംഗാധരേട്ടൻ ഹൗസിംഗ് കോളനി അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ്. കഞ്ഞിപ്പശയുടെ വാറ്റു കുടിച്ച് എഴുന്നു നിൽക്കുന്ന മുണ്ടും ജൂബായും, കൈയിലും, കഴുത്തിലുമുള്ള സ്വർണ്ണച്ചെയിനുകളും, വില കൂടിയ വാച്ചുമാണ് അദ്ദേഹത്തിന്റെ അടയാളങ്ങൾ. ഒരോരുത്തർക്കും ഓരോരോ അടയാളങ്ങളുണ്ട്. പീലിപ്പോസേട്ടന് കട്ടിയുള്ള പുരികവും ദേഹം മുഴുവൻ രോമങ്ങളുമാണെങ്കിൽ, അമ്മത് ഹാജിക്ക് മുറിയൻ തുണിയും വെള്ളത്താടിയുമാണ്. ടോണിക്കുട്ടിക്ക് അയഞ്ഞ കുപ്പായവും, ഇറുകിയ ജീൻസുമാണെങ്കിൽ ദേവകിക്ക് വലിയ മുലകളും ചന്തിയുമാണ് അടയാളങ്ങൾ. അരവിന്ദനാകട്ടെ കാട്ടു കുറുക്കന്റെ കണ്ണുകളും, ദൃഡമായ ദേഹവുമായിരുന്നു. വസ്ത്രങ്ങളിൽ, നിറങ്ങളിൽ, രൂപങ്ങളിൽ ഒക്കെ പ്രതിഫലിച്ചു നിൽക്കുന്ന അടയാളങ്ങൾ !
പരോപകാരിയും, പൊതു പ്രവർത്തകനുമായ ഗംഗാധരേട്ടനോട് ബഹുമാനമാണെല്ലാർക്കും. മാർക്സിന്റെ കമ്മ്യൂണിസവും, സ്റ്റാലിന്റെ റഷ്യയെയും, ചീനയെയുമൊക്കെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നയാളാണ്. എന്നെക്കുറിച്ചും പറഞ്ഞിട്ടുണ്ടൊരിക്കൽ. 

 ഇത്തിരി മുമ്പാണത്. ഹൌസിംഗ് അസോസിയേഷന്റെ വാർഷികമേളയുടെ അന്ന്. വലിയ ജനസഞ്ചയമുണ്ടായിരുന്നു. എല്ലാവർക്കും  പുറകിലായി  പപ്പുമേസ്ത്രിയുടെ  ചേനയും, ചേമ്പും, വാഴകളും നിറഞ്ഞ തൊടികയിൽ നീർമാതളച്ചെടിക്കടുത്താണ് ഞാൻ നിന്നിരുന്നത്. രാമപ്പട്ടേരിയുടെ തോട്ടത്തിലെ അടയ്ക്കാമരത്തിൽ സ്ഥാപിച്ച മൈക്കിലൂടെ ഞാനും കേട്ടു. എന്റെ സാഹസത്തിന്റെയും സമർപ്പണത്തിന്റെയും കഥ. കോളനികേൾക്കെ, കവലകേൾക്കെ, ഗംഗാധരേട്ടനതു പറയുമ്പോൾ അന്നത്തെ ആ രംഗം എനിക്കോർമ്മ വന്നു. 

ഇരുളിലെ നിഴൽത്തലപ്പുകളിൽ നിന്ന് കിതപ്പിന്റെ വന്യമായൊരു ശബ്ദമാണ് ഞാൻ കേട്ടത്. ഉണങ്ങിയ ഇലകളും, മണ്ണും, ചരൽക്കല്ലുകളും കാലടികളിൽ ഞെരിഞ്ഞമരുന്നു.
"ആരാത്?" ഞാൻ ചോദിച്ചു.
"ടപ് ...ടപ്"
"ആരാന്നാണ് ചോദിച്ചത്?"
കാലടികൾ മുന്നോട്ടു നീങ്ങുന്നത്‌ പോലെ തോന്നി. നിനച്ചിരിക്കാതെ രൂപങ്ങൾ എന്റെ നേർക്ക്‌ കുതിച്ചു. ഊക്കോടെ ഞാനൊന്നുയർന്നു. ഇരുളിൽ, ഉൾക്കണ്ണിന്റെ പരിചയങ്ങളിൽ കായങ്ങൾ മുറുകി. അന്നത്തെ മൽപ്പിടുത്തത്തിൽ എന്റെ നെറ്റിയിലും,വലതു കൈയിലും ആയുധം കൊണ്ട് മാരകമായി മുറിവു പറ്റിയിരുന്നു. അവർ ഒന്നിൽ കൂടുതൽ പേരുണ്ടായിരുന്നിട്ടും ഒരാളെ ഞാൻ കീഴ്പ്പെടുത്തുക തന്നെ ചെയ്തു. അതാണപ്പോൾ ഗംഗാധരേട്ടൻ അനുസ്മരിച്ചത്‌. 
"ന്റെ തമ്പ്രാക്കളേയ്"
നീർമാതളത്തെ ഒന്നുലച്ചു പാഞ്ഞ ചെറുകാറ്റ് എന്നെ തഴുകി. കാറ്റിന്റെ കരസ്പർശങ്ങളിൽ ആടിയുലഞ്ഞ മാവിൻ ചില്ലകളിലൊന്നിൽ നിന്ന് മുഴുത്തു ചുവന്നൊരു മാമ്പഴം താഴെ വീഴുന്നത് ഞാൻ കണ്ടു . ചപ്പിലകൾക്കിടയിൽ നിന്ന് കരിയിലക്കോഴികൾ മെലിഞ്ഞ കാലുകൾ ചിക്കി ഓടിയകന്നു. 

3
ഓർമ്മകളുടെ നിറബാഹുല്യത്തിൽ നിന്ന് ഗംഗാധരേട്ടൻ മുന്നിലൂടെ അകന്നു നീങ്ങിപ്പോയി. റോഡു ശമിക്കുന്ന വളവു വരെ എന്റെ കണ്ണുകൾ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹമെന്നെ നോക്കിയത് പോലുമില്ലെന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്‌. ഇരുട്ടിന്റെ പുറ്റുകളിൽ നിന്ന് കറുത്ത പാളികൾ പിച്ചവെച്ച് ചിന്തകളെ മൂടിക്കളയുകയാണ്. ' കണ്ടാലടുത്തു വരുമെന്ന ചിന്ത വെറുതെയായി. ഹൗസിംഗ് കോളനിയിലെ നന്ദിയുള്ള ഒരു പരിചാരകനായി ദിനേന ജോലിയിൽ വ്യാപൃതനായ എന്നെ ഞാൻ ഒന്നോർത്ത് നോക്കി.
ഒക്കത്തൊരു കിടാവും കയ്യിലൊരു മഞ്ഞനിറമുള്ള പ്ലാസ്റ്റിക് സഞ്ചിമായി മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ നാടോടി സ്ത്രീ എന്റെ മുന്നിലൂടെ  നടന്നകന്നു. കിടാവ് എന്തോ ഒരു ഭക്ഷണശകലം എന്റെ നേർക്കെറിഞ്ഞു. ഞാനത് നോക്കിയില്ല. 

ശാന്തമല്ലാത്ത ഒരാധി നാഡീ ഞരമ്പുകൾക്കിടയിലൂടെ അതിന്റെ പ്രഭവസ്ഥാനം തേടിയലയുന്നു. മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത തരത്തിൽ. ശങ്കകൾ കാനൽ വീണു മണ്ണിൽ രൂപപ്പെടുന്ന ചെറുകുഴികളായി പിന്നീട്  ഗർത്തങ്ങളായി വളർന്നു കൊണ്ടിരിക്കുന്നു. ശ്രദ്ധിക്കുക പോലും ചെയ്യാതെ ഗംഗാധരേട്ടൻ പോയതു കൊണ്ടാണോ? അല്ല. ആവില്ല. അല്ലെങ്കിൽ അതിനു പുറകെ ബൈക്കിൽ പാഞ്ഞു പോയ റഷീദും, വിലയേറിയ കാറിലിരുന്നു എന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത ടൈറ്റസ്സും കുടുംബവും, മറ്റു പലരും  പോയപ്പോഴും അങ്ങനെ തോന്നേണ്ടതല്ലേ ? അതുകൊണ്ടാവില്ല! 

4
മുന്നിലെ വളവു തിരിയുന്നിടത്ത് സ്കൂൾ ബസ്സു വന്നു നിൽക്കുന്നത് കാണുന്നുണ്ട്. റോസും, മോളിയും, ബെറ്റിയും, മുന്നയും അപ്പുക്കുട്ടനുമെല്ലാം സ്കൂൾ ബാഗുകളും, ചോറ്റുപാത്രങ്ങളും താങ്ങി ആയാസകരമായി അവരവരുടെ വീടുകളിലേക്കു നീങ്ങുന്നു. അവരെന്നെ കണ്ടിട്ടില്ല. എനിക്കുറപ്പാണത്. കണ്ടാലുടനെയെത്തും. ജന്മാന്തരങ്ങളെ കടന്നൊരു ബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അവർക്കൊപ്പം ഒരു കുട്ടിയായി മാറുന്ന സന്ദർഭങ്ങളിലാണത്. 
"ഡാ അപ്പൂ , ആനത്തുമ്പി. പിടിയെടാ"
"ശ് ... ശ്.... ഒച്ചേണ്ടാക്കല്ലേ"
"ബെറ്റീ .. കിട്ടിയെടീ .. കിട്ടിപ്പോയി"
"ദേ അതിന്റെ കണ്ണ് നോക്ക്യേടാ"
"ശ്ശോ - പാവം! ഡാ . കല്ലെടുപ്പിക്കാണ്ട് അതിനെ വിട്ടേ" കൂട്ടത്തിൽ മുതിർന്ന മോളിയാണ്.
"വേണ്ട"
"ങാ .... മരിച്ചു കഴിഞ്ഞാ ദൈവം നിന്നെക്കൊണ്ടു തീക്കല്ലെടുപ്പിക്കും നോക്കിക്കോ!"
"ഉവ്വാ .. മരിച്ചു കഴിഞ്ഞട്ടല്ലേ ... ആയിക്കോട്ടെ"
"മരിച്ചു കഴിഞ്ഞാ ദൈവം മ്മളെ തുമ്പിയാക്കി ഭൂമീക്കയക്കും. എന്നട്ട് കുട്ട്യോള് മ്മളെ പിടിച്ചു കല്ലെടുപ്പിക്കും ല്ലേ?" റോസിന്റെ കളങ്കമില്ലാത്ത കുഞ്ഞുവാക്ക്.
"ആയിക്കൊട്ടേന്നു" അപ്പു വിടുന്നില്ല.
"ഡ ! വിടെടാ അതിനെ"
"ഓടിക്കോ"
ഇപ്പോഴും ഒന്നുച്ചത്തിൽ അവരെ കൂവി വിളിക്കണമെന്നെനിക്കുണ്ട്. കഴിയുന്നില്ല, എന്റെ പകലുകളുടെ തിരി തെളിയുന്നത് യഥാർത്ഥത്തിൽ അവരൊന്നിച്ചാണ്. സ്കൂൾ ബസ്സുകളിൽ ഓരോരുത്തരെയും കൃത്യമായി കയറ്റി വിടുന്നത് തൊട്ടാണ് ജോലിയാരംഭിക്കുന്നത്. അതു വളരെ ജാഗ്രതയോടെയും, കണിശതയോടെയും ചെയ്യേണ്ടതാണെന്ന് എനിക്കറിയാം. അതിനു ശേഷം മാത്രമേ മറ്റു മറ്റു ദിനചര്യകളിലേക്ക് ഞാൻ നീങ്ങാറുള്ളൂ. 

5
ഹൌസിംഗ് കോളനിയിലെ ഓരോരോ വീടുകളും ഓരോരോ വഴികളും നിത്യവും തുറന്നു നോക്കുന്ന ഒരു പുസ്തകത്തിന്റെ താളുകൾ പോലെ സുപരിചിതമാണിപ്പോൾ. കോളനിയിലെ ഓരോ മനുഷ്യരും ഒരു ബന്ധുവിനോടെന്ന പോലെ പെരുമാറുന്നു എന്നേ 
തോന്നിയിട്ടുള്ളൂ. അമ്മദുഹാജിയും, പീലിപ്പോസേട്ടനും, അന്നാമ്മച്ചേടത്തിയും, കിരണും, ഫസലുമെല്ലാം അങ്ങനെ തന്നെ. പക്ഷെ, അരവിന്ദന്റെയുള്ളിൽ കെടാതെ ബാക്കി നിന്ന പകയുടെ കനലുകൾ ആ കുറുക്കൻ കണ്ണുകളിലൂടെ എനിക്ക് നേരെ വീഴുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അതിനൊരു കാരണമുണ്ട്.

മഴ കനത്ത അന്നത്തെ ആ ദിവസം. ഭൂമിയുമാകാശവും പെരുമഴയിൽ തണുത്തുറഞ്ഞു. മതിലിനും മരങ്ങൾക്കും മറപറ്റി വരുന്ന  എന്നോട് വഴിയിൽ വെച്ച് പീലിപ്പോസേട്ടൻ പറഞ്ഞു. 
" എടോ ഞങ്ങളിത്തിരി ദൂരം പോകുവാ, അന്നാമ്മയെയോന്നാശൂത്രീ കാണിക്കണം. വീട്ടിലേക്കു നിന്റെയൊരു കണ്ണ് വേണം" 
അതെ' എന്ന് തലയാട്ടിക്കാണിച്ചു കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുനുകുനെ തുള്ളികൾ വീഴ്ത്തുന്ന മഴപ്പാറലിലൂടെ ഞാൻ മുന്നോട്ടു നീങ്ങി. കോളനിക്കങ്ങേയറ്റത്തു ബോഗണ്‍ വില്ലകളാൽ മൂടപ്പെട്ടു കിടക്കുന്ന പീലിപ്പോസേട്ടന്റെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. വാതിലുകളും ജന്നലുകലുമെല്ലാമടച്ച് ഭദ്രമാക്കിയ നിലയിലായിരുന്നു വീട്. മുന്നിലെ പാഷൻ ഫ്രൂട്ട് വള്ളികൾ പടർന്നു കയറിയ ചുറ്റുമതിലിനോട് ചേർന്ന് കെട്ടിയുയർത്തിയ കാർപോർച്ചിലെ ചൂരൽകസേരയിൽ ഞാനലസമായി ചാരിക്കിടന്നു. ചെറുതുള്ളികളും, തണുത്ത കാറ്റും ദേഹത്ത് കുളിര് കൊരിയെരിഞ്ഞു കൊണ്ടിരുന്നു. കരിങ്കാറുകൾ നിറഞ്ഞ വാനം എന്നെ ഭയപ്പെടുത്താനായി ഇടയ്ക്കിടെ കൊള്ളിയാനുകൾ എറിഞ്ഞു. 
"ക്ടിം"
പെട്ടെന്നൊരു ശബ്ദത്തോടെ ചായ്പിനോട് ചേർന്ന് ജന്നല്പാളി പതിയെത്തുറന്നു. കണ്ണും കാതും അങ്ങോട്ട്‌ തന്നെ കൂർപ്പിച്ചു വെച്ചു . അനക്കങ്ങളും പതിഞ്ഞ സംസാരങ്ങളും വളരെത്താഴ്ന്ന സ്ഥായിയിൽ എനിക്ക് ശ്രവിക്കാൻ കഴിയുന്നുണ്ട്. എന്റെയുള്ളിൽ നിന്ന് പോർവിളി മുഴങ്ങിക്കഴിഞ്ഞു. വീടിനുള്ളിൽ നിഴലുകൾ അനങ്ങുന്നു.

' ഈശ്വരാ, ആളില്ലാത്ത തക്കം നോക്കി ആരോ അകത്തു കയറിയിട്ടുണ്ട്. അതും പട്ടാപ്പകൽ! ഉടനെ എന്തെങ്കിലും ചെയ്തേ മതിയാവൂ. അകത്തു ഒന്നിലധികം ആളുകളുണ്ടെന്നാണ്തോന്നുന്നത്. കയ്യിൽ ആയുധങ്ങളും കണ്ടേക്കാം. ഒറ്റയ്ക്ക് നേരിടുന്നതത്ര പന്തിയല്ലെന്ന് ആരോ ഉണർത്തിക്കൊണ്ടിരിക്കുന്നു. വെട്ടിയും, കത്രിച്ചും ഭംഗിയാക്കി നിറുത്തിയ കുറ്റിച്ചെടികൾക്കിടയിലൂടെ പതുങ്ങി ഗേറ്റിനടുത്തെക്ക് നടന്നു. ടെറസ്സിനു മുകളിലും, തെങ്ങോലകളിലും, പറമ്പിലെ പൊടി മണ്ണിലും ഛന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ വകവെക്കാതെ ആളുകൾ കേൾക്കെ ഞാനുറക്കെ വിളിച്ചു കൂവി.
"പീലിപ്പോസേട്ടന്റെ വീട്ടില് കള്ളൻ .... കള്ളൻ"
വീടിനു മുന്നിൽ ജനങ്ങൾ നിറഞ്ഞു കൂടിയത് വളരെപ്പെട്ടെന്നാണ്. ആൾക്കൂട്ടത്തിൽ നിന്ന് ഞാൻ പുറംതള്ളപ്പെട്ടു. 
"പോലീസിനെ വിളിക്ക് , പെട്ടെന്ന് പോലീസിനെ വിളിക്ക് .."
എല്ലാവരെയും നിശ്ശബ്ദരാക്കിക്കൊണ്ട്  മുൻവശത്തെ വാതിൽ  മലർക്കെ തുറന്നു. 
" ടെസ്സ !"
പീലിപ്പോസേട്ടന്റെ ഡിഗ്രിക്ക് പഠിക്കുന്ന ഒരേയൊരു മോള്. 'ഇവളിന്നു കൊളേജീപ്പോയില്ലേ?' കറുപ്പിൽ പിങ്ക് പൂക്കളുള്ള ഗൌണിനു മുകളിൽ പൂമ്പാറ്റകളുടെ ചിത്രം തുന്നിയ ഷാൾ അമർത്തിപ്പിടിച്ചു കൊണ്ട് ടെസ്സ ചാരുപടിക്കടുത്തേക്ക് നീങ്ങി നിന്നു. എല്ലാവരെയും നോക്കി പുഞ്ചിരിയോടെയും, എന്നാൽ ആശ്ചര്യത്തോടെയും ചോദിച്ചു. 
"എന്താണ് . എന്ത് പറ്റി?"
ആളുകൾ പരസ്പരം നോക്കി നിന്നു. ഒരിളിഭ്യച്ചിരിയോടെ അശോകമരങ്ങൾക്കിടയിലേക്ക് നീങ്ങി നിന്ന എന്നെ ചിലരെങ്കിലും എത്തി നോക്കുന്നുണ്ടായിരുന്നു.
 "അല്ലാ. മോളിതിനകത്തുണ്ടായിരുന്നോ. ഇവന്റെ കൂവി വിളി കേട്ടപ്പോ ഞങ്ങള് കരുതി അപ്പനുമമ്മേം ഇല്ലാത്ത തക്കത്തിനു വല്ല കള്ളമ്മാരും ഉള്ളീക്കേറീന്നു"
'അല്ല. ഉള്ളിലാളുണ്ട്‌. ഉള്ളിലാളുണ്ട്‌' വിളിച്ചു പറയാൻ ശ്രമിച്ചപ്പോൾ ആളുകൾ എനിക്ക് നേരെ തിരിഞ്ഞു. നിശ്ശബ്ദനാവുക മാത്രമേ വഴിയുള്ളൂ. എങ്കിലും പുകയുന്ന മനസ്സുമായി ഞാൻ അവിടെ നിന്നു . മെല്ലെ പിൻഭാഗത്തെക്ക് നടന്നു. വിറ കുപുരക്കടുത്ത് ഓരോരോ ശബ്ദങ്ങൾക്കും കാതോർത്ത് അനങ്ങാതിരുന്നു. എത്ര നേരമിരുന്നെന്നു ഓർമ്മയില്ല. അടുക്കളവാതിൽ അനങ്ങുന്നത് കണ്ടു ഞാനുറ്റു നോക്കി. പുറത്തേക്ക് വന്നത് ടെസ്സയാണ്. ചുറ്റും നോക്കുന്നത് കണ്ടു. നിരാശനായി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരാണ്‍ രൂപം ഝടുതിയിൽ പുറത്തേക്ക് ചാടിയതും, അടുക്കളഭാഗത്തെ മതിലിൽ അള്ളിപ്പിടിച്ചു കയറിയതും. 
'അരവിന്ദൻ?!'
സമയം പാഴാക്കാതെ ബഹളം വെച്ച് കൊണ്ട് ഞാനവന്റെ ഉടുമുണ്ടിൽ കയറിപ്പിടിച്ചു. പക്ഷേ, ഒരു കീറല് പോലും ബാക്കിയാക്കാതെ അരവിന്ദൻ ഓടി രക്ഷപ്പെട്ടു. ഞാൻ വിഷണ്ണനായി.
'തെളിവുകളൊന്നുമില്ലാതെ എന്തെങ്കിലും പറഞ്ഞാ പീലിപ്പോസേട്ടൻ എന്നെ തുണ്ടം തുണ്ടമാക്കില്ലേ? എല്ലാ സത്യങ്ങളും പറയാനുള്ളതല്ല എന്ന് ഞാനെന്റെ മനസ്സിനെ അന്ന് പറഞ്ഞു പഠിപ്പിച്ചു.

6
ഭൂതകാലങ്ങളുടെ നെടിയിരിപ്പുകളിലൂടെയുള്ള സഞ്ചാരം കഴിഞ്ഞു ഇടയ്ക്കിടയ്ക്ക്  വർത്തമാനത്തിന്റെ ചലനങ്ങളിലേക്ക് ഞാൻ വഴുതി വീഴുകയാണ്. ആകാശ പാളികൾക്ക്‌ പുതു നിറം കൈവന്ന പോലെ. കുങ്കുമ നിറം പൂണ്ട അന്തിവെയിൽ നാളങ്ങൾ കരിമുകിലുകളിൽ  പ്രതിഫലിക്കുന്നു. മങ്ങുന്ന സൂര്യനൊപ്പം എന്റെ കാഴ്ചയും അൽപാൽപമായി കുറഞ്ഞു വരുന്ന പോലെ. താഴെ പുഴയുടെ മാറത്ത് കളിച്ചു കൊണ്ടിരുന്ന കരുമാടികളുടെ ശബ്ദം നിലച്ചിരിക്കുന്നു.

"ദേ നിറുത്തെടാ. അടിപൊളിയൊരു സീൻ. ഒരു മിനിട്ട്. ഒരു ഫോട്ടോ എടുക്കട്ടെ" കത്തുന്ന നിറങ്ങളും, 
നിരന്തരമായ ഇഴച്ചിലിന്റെ തഴമ്പുകളുള്ള ചക്രങ്ങളും, മുഴങ്ങുന്ന ശബ്ദവുമുള്ള ബൈക്കിൽ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോഴെന്റെ മുന്നിലുള്ളത്. 
"അങ്ങൊട്ടെറങ്ങിച്ചെല്ല്, അടുത്തു നിൽക്കെടാ അതിനോട് ചേർന്ന് നിൽക്ക്. അപ്പഴേ ശരിക്കു കിട്ടൂ" 
അതിലിരിക്കുന്ന ചെറുപ്പക്കാരിലൊരാൾ എന്റെ ചിത്രം മൊബൈലിൽ പകർത്തുന്നത് കണ്ണിലടിച്ച ഫ്ലാഷിന്റെ വെള്ളിവെളിച്ചത്തിൽ മാത്രമാണ് ഞാനറിഞ്ഞത്. മുടിയിഴകൾ കുറ്റിച്ചൂല് പോലെ 
മുകളിലേക്ക് ചീകിയുയർത്തിയ, ഇറുകിയ ജീൻസും, ബനിയനുമിട്ട വെളുത്തു കൊലുന്നനെയുള്ള യുവാവ് എന്നെ നോക്കി, മൊബൈലിലെ ചിത്രം നോക്കി. കൂട്ടുകാരനോടെന്തോ പറഞ്ഞു ചിരിക്കുന്നത് എന്നിൽ നല്ല വ്യസനമുണ്ടാക്കി. ബൈക്കകന്നു പോകുമ്പോഴും അവർ മലീമസമായി ചിരിക്കുകയായിരുന്നു.

7
ഉൽക്കടമായൊരു വേദന പിടി കൂടിയിരിക്കുന്നു. അതിനിടയിലും അകലെ നിന്ന് കേൾക്കുന്ന ഹോണിന്റെയും, കുടമണികളുടെയും മുഴക്കം ഞാൻ കേട്ടു. കുമാരന്റെ ഐസു വണ്ടിയുടെ ശബ്ദമാണത്. എത്ര ദൂരെ നിന്നായാലും ആ മുഴക്കം ഞാനറിയും. അതിന്റെ മുഴക്കങ്ങളും, കുമാരന്റെ ചലനങ്ങളും എന്റെ ചിരപരിചയങ്ങളാണ്. സ്ഥിരമായി കാണുന്നതിനപ്പുറത്തേക്കുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിളില്ലതാനും. അന്തി മയങ്ങിയാൽ അപ്പുണ്ണിയുടെ കള്ളുഷാപ്പിലും അത് കഴിഞ്ഞാൽ തോട്ടുവക്കത്തെ ശാന്തയുടെ കുടിലിലും കുമാരനെ പലവട്ടം കണ്ടിട്ടുണ്ട്. 
കണ്ണു കലങ്ങി, നാവു കുഴഞ്ഞു, തല വെട്ടിച്ചു കൊണ്ട് അയാൾ ശാന്തക്കു മുന്നിലിരിക്കും. 
"ഡീ തേവിടിശ്ശ്യേ ...നെന്റെയീ എളകല് പൈശക്കല്ലെട്യെ"
" ധാപ്പോ നന്നായെ... ന്താ പറ്റീ ഇന്ന്?"
"എരണം കെട്ടോളുമാരൊക്കെ ഇങ്ങനാടീ .... ഒടുക്ക്ത്തെ സ്രുങ്കാരം.....ഹു്...ഹ്ര് ഹ്ര്... ഒരു ബീഡിയെടുക്കേടി പൊല....!"
"ഓ"
"അടിയാത്തി.....പ്പെണ്ണിന്റെ ......ഉടുമുണ്ടാ....ഴിച്ചിട്ട്
അടിയാന്റെ.... ചോരാ....... കണ്ടാർത്തു....ചിരി...ച്ചിട്ട് 
അക്കുത്ത.....മാടിയ.....പെലയാടി....മക്കളേ 
ഏങ്കളെ.....കുത്ത്യാലും.....നീങ്കളെ......കുത്ത്യാലും
ചെഞ്ചോര.....തന്ന.....ല്ലേ.... പെലയാടി മക്ക....ളേ 
പെല--യാടി---- മ---ക്ക----ളേ" 
കുമാരന്റെ ശബ്ദം കുഴഞ്ഞ് ചക്രവാളങ്ങളിലേക്കു ലയിച്ചു ചേരുന്നു. നെടുവരമ്പുകളിലൂടെ, വെളിമ്പുറങ്ങളിലൂടെ അത് അനന്തരാശിയിൽ അതിനു ചേരുന്നു. 
ഇപ്പോഴെന്റെ മുന്നിലൂടെ ഓർമ്മകളെ തട്ടിയുണർത്തി കടന്നു പോയവർ പലരാണ്. ഇന്ന് വരെയുള്ള എൻറെ ജീവിതത്തിൽ ഹൃദയത്തോടടുത്തു നിന്നവർ മുതൽ അപരിചിതർ വരെ. കണ്ണും കാതുമുള്ളവർ! ആരുമെന്നെ 
ശ്രദ്ധിക്കാഞ്ഞതിൽ ഉള്ളിൽ നല്ല വേദനയുണ്ട്. അടുത്തു വരുന്ന കുമാരന്റെ സൈക്കിളിന്റെ മണികിലുക്കത്തോടൊപ്പം അതിനെ പ്രദക്ഷിണം വെക്കുന്ന കുട്ടികളുടെ ശബ്ദം കൂടി സുവ്യക്തമാണിപ്പോൾ. മുഷിഞ്ഞ നിറമുള്ള ഐസ് പെട്ടിക്കും, കുമാരനും ചുറ്റും വട്ടം ചുറ്റുന്ന കുട്ടികളെപ്പോലെ എന്റെ കടവായിൽ നിന്നൊഴുകി വീഴുന്ന രക്തത്തിൽ മണിയനീച്ചകൾ സംഘം ചേർന്ന് പരതുന്നുണ്ട്. കടുത്ത വേദനയിൽ ഒടിഞ്ഞു നുറുങ്ങിയ കൈകാലുകൾ ഒന്നനക്കാൻ പോലുമാവാതെ ഞാനീ ഈച്ചകളെ എങ്ങനെ ആട്ടിപ്പായിക്കാനാണ്‌? ചിന്തകളെ മൃതമാക്കി ശിരസ്സിൽ നിന്ന് എന്റെ രോമാവൃതമായ ശരീരത്തിലൂടെ ചുരുണ്ട വാലിലൂടെ  ഊർന്നിറങ്ങുന്ന വേദന നിലത്തെ പുൽത്തകിടിയിൽ അലിയുന്നു.
താഴെ അമ്പലത്തിൽ നിന്ന് കാറ്റിലൊഴുകി വരുന്ന സന്ധ്യാദീപാരാധനയുടെ ധ്വനികളൊന്നും എന്നെ സ്പർശിക്കുന്നേയില്ല. കാലത്തിന്റെ കർമ്മങ്ങൾക്ക് സാക്ഷിയായി സ്വയം ദ്രവിച്ച എണ്ണ മെഴുക്കു പുരണ്ട ദേവാലയ വാതിലുകൾക്കുള്ളിൽ നിന്നും എനിക്കായി ആരതികളൊന്നും നടക്കുന്നുമില്ല. എന്റെ  കഴുത്തിനു മുകളിൽ മാത്രം ശേഷിച്ച ജീവന്റെ  കണികകളിൽ നിന്ന് അവസാനത്തെ ആർത്ത നാദം ഒരു ഓരിയായി ഉയർന്നു.  

" എന്റെ ദൈവേ"

പൂർണ്ണമായും എഡിറ്റു ചെയ്തു ചുരുക്കിയത്

113 comments:

 1. ഇഷ്ടായി. ഇ-മഷിയില്‍ വായിച്ചിരുന്നു നേരത്തെ. നല്ല വായനാനുഭവം.

  ReplyDelete
  Replies
  1. ഇവിടെ വന്നു അഭിപ്രായം നൽകിയതിൽ നന്ദി . സന്തോഷം .. മറ്റു നോക്കൂ - ഒഴിവു പോലെ

   Delete
 2. Replies
  1. ഇവിടെ വന്നു അഭിപ്രായം നൽകിയതിൽ നന്ദി . സന്തോഷം .ഷാജു ഇപ്പോഴും .വരുന്നു . അത് അതിസന്തോഷം തരുന്നു .

   Delete
 3. മനോഹരമായ ഒരു ഭാഷ യുണ്ട് ഇതില്‍ അതിനു എന്‍റെ സല്യൂട്ട്

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി . വിമര്ശനം എഴുതാൻ മടിക്കേണ്ട .

   Delete
 4. നന്നായി പറഞ്ഞു - തലക്കെട്ടിനോട് ഞാന്‍ വിയോജിക്കുന്നു - ദൈവം മരിച്ചധിവസം

  ReplyDelete
  Replies
  1. അബ്ദുള്ള - എന്നെ സ്ഥിരം വായിക്കുന്ന ആളാണ്‌ അതിനു പ്രത്യേക നന്ദി ... പിന്നെ ഈ പേര് ഇടാനുള്ള കാരണം .. വളരെ നിസ്സഹായനായി മരണം മുന്നില് കണ്ടു കിടക്കുന്ന അവസ്ഥയെ ഒന്ന് പൊലിപ്പിക്കാനാനു .... ( എന്റെ ലോകം തീരുന്ന നേരം ) എന്നായിരുന്നു അവസാനം വരെ എനിക്ക് തോന്നിയ പേര് . ഒടുക്കം വെച്ച് മാറ്റിയതാണ് .

   സന്തോഷം അബ്ദുള്ള .

   Delete
 5. കഥ , കഥാപാത്രങ്ങൾ . കഥയിലൂടെ പരിചയപ്പെടുത്തിയ അവരുടെ രൂപങ്ങൾ എല്ലാം നന്നായിട്ടുണ്ട് .
  ചിലപ്പോഴൊക്കെ ഭാഷയുടെ മികച്ച സൗന്ദര്യവും കാണാം .
  എന്നിരുന്നാലും വായനയിലെ ഒഴുക്ക് എന്നൊരു കാര്യം എനിക്കിതിൽ കിട്ടിയില്ല . തുടക്കം പറഞ്ഞു വന്ന കഥയും കഥാപാത്രങ്ങളും പിന്നെ ചിത്രത്തിൽ ഇല്ലാത്ത പോലെ . ഒരു പക്ഷെ അതെന്റെ വായനയുടെ പ്രശ്നമാവാം . അതുകൊണ്ട് തന്നെ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം . ഒരു പക്ഷെ . ഇനി വരുന്ന നല്ല വായനക്കാർക്ക് എന്നെ തിരുത്താൻ പറ്റിയേക്കും .

  ഓരോ സൃഷ്ടിയും വിത്യസ്ഥമാണ് . പരസ്പരം താരതമ്യം ചെയ്യുന്നതും ശരിയല്ല . പക്ഷെ ഇതിനെക്കാളും നല്ല കഥകൾ ഇവിടെ വായിച്ചിട്ടുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ .

  ഇനിയും നല്ല രചനകൾ വരട്ടെ . സ്നേഹാശംസകൾ ശിഹാബ് .

  ReplyDelete
  Replies
  1. ചെറുവാടിയുടെ അഭിപ്രായം വിലമതിക്കുന്നു . ഓരോന്ന് ഓരോന്ന് പറഞ്ഞു വെച്ച് ... കിടക്കുന്ന നായയിലേക്ക് തിരികെ വരിക എന്നാ ഒരു രീതി കരുതിക്കൂട്ടി ചെയ്തതാണ് .
   അല്ലെങ്കിൽ വളരെ സാധാരണമായ ഒന്ന് പോലെ തോന്നി .
   ഇത് വേണ്ട വിധത്തിൽ ഫലിച്ചോ എന്നറിയില്ല എങ്കിലും ... നിങ്ങൾ ചര്ച്ചക്കു എടുത്തതിൽ സന്തോഷമുണ്ട് ... ഇപ്പോഴും വരാറുള്ള പോലെ വന്നു അഭിപ്രായം പറഞ്ഞതിൽ നന്ദി ...

   ശ്രദ്ധിക്കാം . :D

   Delete
 6. തുടക്കം മുതൽ ഒടുക്കം വരെയുള്ള വായനയിൽ "കഥ" എന്ന സംഭവത്തിന് വലിയൊരു ശക്തി ഉള്ളതായി തോന്നിയില്ല. അതെ സമയം വായനയിൽ ഭാഷാ സൌന്ദര്യം നന്നായി അനുഭവപ്പെട്ടു . ഒരുപാട് പദ സമ്പത്തുള്ള എഴുത്തുകാരനാണ്‌ ശിഹാബ് എന്നതിൽ ഒരു തർക്കവുമില്ല . അതെ സമയത്ത് ആ പദങ്ങളെ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല എന്നാണു എനിക്ക് തോന്നുന്നത് . അങ്ങിനെ സാധിച്ചിരുന്നെങ്കിൽ കഥയിലും അവതരണത്തിലും കുറച്ചു കൂടി നല്ല ആകാംക്ഷാ സ്വഭാവം നില നിർത്താൻ പറ്റുമായിരുന്നു . അതുണ്ടായില്ല . ഒരു പക്ഷെ ഇതെനിക്ക് മാത്രം തോന്നിയ കാര്യമായിരിക്കാം. അതുമല്ലെങ്കിൽ എന്റെ ആസ്വദന വികലതയുമായിരിക്കാം ഇങ്ങിനെയൊരു അഭിപ്രായത്തിന് പിന്നിൽ . എന്നിരുന്നാലും എനിക്ക് മനസ്സിൽ തോന്നിയത് പറയുന്നു എന്ന് മാത്രം .

  ഈ കഥയ്ക്ക് ഒരു അദൃശ്യ യാത്രികന്റെ നിരീക്ഷണ മനോഭാവമാണ് കൂടുതലായി ഉള്ളത് . ആ നിരീക്ഷണത്തിൽ സാമൂഹികവും ആനുകാലികവുമായ ഒരുപാട് വിഷയങ്ങൾ വൃത്തിയായി പറയാൻ സാധിച്ചു എന്നത് ഒരു മികവാണ്. കഥയിലേക്ക്‌ കടന്നു വരുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ രംഗ പശ്ചാത്തലം എഴുത്തിലൂടെ ചിത്രീകരിക്കാൻ ശിഹാബിന് സാധിച്ചത് നല്ലൊരു കാര്യമാണ്. ഇത് പറയുന്നതോടോപ്പം ഒന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു . അതായത് രംഗ പശ്ചാത്തലം ഇത്രക്കും വിശദീകരിക്കേണ്ട ആവശ്യകത സത്യത്തിൽ ഈ കഥയ്ക്ക് ഉണ്ടായിരുന്നോ ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് .

  തുടക്കം മുതൽ ഒടുക്കം വരെ പ്രകൃതിയെ കൂടെ നിർത്തി കൊണ്ടാണ് കഥ സഞ്ചരിക്കുന്നത് . അതൊരു വ്യത്യസ്തതയാണ് . അതെ സമയം ക്ലീഷേ കഥാ പാത്രങ്ങളും മാനറിസവും കഥയിൽ കടന്നു വന്ന പോലെ അനുഭവപ്പെട്ടു. മെമ്പർ ഗംഗാധരേട്ടൻ അത് പോലൊരാൾ ആണ് . എന്തായാലും വേറിട്ട വായനാനുഭവം തന്നെയാണ് ഈ കഥ . മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു വലിയ തെറ്റ് കുറ്റം അല്ല താനും .

  ഒരുപാട് കഥാപാത്രങ്ങൾ , രംഗങ്ങൾ, മനോഹരമായ ഭാഷ തുടങ്ങീ കാര്യങ്ങൾ ഒഴിവാക്കിയാൽ ഈ കഥ പേരിനോട് പോലും വലിയ നന്ദി കാണിച്ചില്ല എന്ന ഒരു വിമർശനം ഞാൻ നടത്തുന്നു . ഇനി കൂടുതലായി പറയുന്നില്ല. ഇനിയും നന്നായി എഴുതുക . എല്ലാ വിധ ആശംസകളും നേരുന്നു ..

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായത്തിന് തുറന്ന മനസ്സോടെ നന്ദി ... വിമർശനങ്ങൾ ഉൾക്കൊള്ളുന്നു ... ഗുണങ്ങളിൽ സന്തോഷിക്കുന്നു .. വായനക്കാരൻ എങ്ങനെ കണ്ടു എന്നത് ബോധ്യമായി .
   പിന്നെ
   ഒരു തുടക്കക്കാരാൻ എന്ന നിലയില ഇത് നല്ലൊരു കാര്യവുമാണ് .. ഒരു പാട് സന്തോഷം പ്രവീ ... ഉള്ളിൽ നിന്നും നന്ദി .

   Delete
 7. ഭാഷാ സൌന്ദര്യം തന്നെയാണ് ഇതിൽ ഏറ്റവും മികച്ചു നിൽക്കുന്നത്. അസൂയ തോന്നിയ ഭാഷാ ശൈലി.ഇ മഷിയിൽ വായിച്ചപ്പോളും കേന്ദ്രകഥാപാത്രം മനുഷ്യനല്ലാത്ത ഒരു അദൃശ്യ പ്രയാണികനായി തന്നെയാണ് അനുഭവപ്പെടുന്നത്. അയാളുടെ സഞ്ചാരത്തിലൂടെ അയാളുടെ വീക്ഷണത്തിലൂടെ ആനുകാലിക സംഭവങ്ങളെ വ്യക്തമായും ശുദ്ധമായും അവതരിപ്പിക്കുന്നതിൽ കഥാകാരൻ വിജയം കണ്ടു എന്നു പറയേണ്ടി വരുമ്പോൾ കഥ കൊണ്ട് കഥാകാരൻ ഉദ്ദേശിച്ചതെന്തോ അതിൽ വിജയിച്ചിരിക്കുന്നു എന്നു തന്നെയാണ്. അതുകൊണ്ട് തന്നെ കഥ മനോഹരമാണെന്ന് ഞാൻ പറയും. മറ്റൊന്ന് ഈ ഭാഷയും കയ്യടക്കവും വായനക്കിടെ വായനക്കാരൻ എന്ന നിലയിൽ എന്നെ കഥയുടെ പശ്ചാത്തലത്തിലൂടെ സഞ്ചരിപ്പിക്കുകയുണ്ടായി. ഒറ്റ വാക്കിൽ കഥയുള്ളൊരു കഥ എന്ന് പറയുവാനാണ് എനിക്കിഷ്ടം. എങ്കിലും ഇടക്ക് ഒന്നു രണ്ടു തവണ ഒരു വലിച്ചു നീട്ടൽ പോലെ തോന്നിയത് വായനാസുഖം അല്പം കുറച്ചിട്ടുണ്ട്. എങ്കില്പോലും അടുത്തിടെ വായിച്ച മികച്ച കഥകളിലൊന്നായി ഇതിനെ എണ്ണാനാണ് എനിക്കിഷ്ടം..! ആശംസകള്

  ReplyDelete
  Replies
  1. അഭിപ്രായം വിലപ്പെട്ടതാണ്‌ . പ്രത്യേകിച്ച് എനിക്കിഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാള് എന്ന നിലയിൽ ... ആശ്വഗന്ധ ത്തിലെ മാദിന്റെ ആ അവസാന ഡയലോഗിന്റെ പഞ്ച് മനസ്സിലിപ്പോഴും ഉണ്ട് ... അങ്ങനെ പിന്നെ ഒന്നൊർത്ത വെക്കുന്നത് വിഡ്ഢിമാന്റെ "തന്നൂർ" ഇലെ ദയലോഗ് ആണ് " ഉസ്മാനെ തിരികെ വിളിക്ക് "

   ലാഗ് ആണെന്ന് എനിക്കും തോന്നിയിരുന്നു . അല്പം കഴിഞ്ഞു വേണ്ട മാറ്റം വരുത്തണം സമയം പോലെ .
   ഒരു പാടൊരുപാട് നന്ദി ... റെയ്നി .. സന്തോഷം .

   Delete
 8. "സ്വന്തം കാര്യങ്ങള്‍ നോക്കിയുള്ള പരക്കം പാച്ചിലില്‍ നമ്മള്‍ പലരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നില്ല അല്ലെങ്കില്‍ അവരുടെ നിസ്സഹായാവസ്ഥകളില്‍ സഹായിക്കാതെ ഒഴിഞ്ഞു മാറുന്നു, അവര്‍ നമുക്ക് ചെയ്തിരുന്ന നനമകളെ മനപൂര്‍വ്വം മറന്നു കൊണ്ട് തന്നെ...! ( ചില ന്യൂനപക്ഷങ്ങള്‍ അപവാദമായുണ്ടാകാം ) ഈ പ്രഖ്യാപനത്തെ നീതിയുക്തമായി തെളിവുകള്‍ സഹിതം അടിവരയിടുന്നു ശിഹാബിന്റെ 'ദൈവം മരിച്ച നാള്‍'

  ഒരു നായയുടെ കാഴ്ചപ്പാടില്‍ , അവന്‍ വീണുകിടക്കുന്നിടം തൊട്ടു തുടങ്ങുന്ന കഥ രാഷ്ട്രീയക്കാരനായ ഗംഗാധരേട്ടനില്‍ തുടങ്ങി , കുട്ടികളോടൊപ്പം കളിച്ചു ചിരിച്ചു , മാതാപിതാക്കളില്ലാത്ത നേരത്ത് തെറ്റിലേക്ക് നടക്കുന്ന മകളിലൂടെ , നാട്ടാരെ പറ്റിക്കുന്ന വിടനിലൂടെ, കുട്ടികള്‍ക്ക് മധുരം വിറ്റ്കിട്ടുന്ന സമ്പാദ്യം വേശ്യയില്‍ നിക്ഷേപിച്ചു മദ്യത്തില്‍ ആറാടി അവളുടെ മടിയില്‍ മയങ്ങി തെറിവിളി നടത്തുന്ന ഐസ്ക്രീം കുമാരനിലൂടെ തിരിച്ചാ മരണ പുല്‍ത്തകിടിയിലെത്തുമ്പോള്‍ ഒരു ശരാശരി മനുഷ്യ ജീവിതങ്ങളിലെ പൊള്ളത്തരങ്ങള്‍ കാട്ടി തരുന്നതില്‍ ശിഹാബിന്റെ ഭാഷ വല്ലാതെ വശ്യമാര്‍ന്നു വിജയിച്ചിരിക്കുന്നു.

  കഥാന്ത്യം വരെ കഴ്ചാവീക്ഷണം മനുഷ്യന്‍ എന്നതില്‍ തന്നെ സംശയമില്ലാതെ വായനക്കാരനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ശിഹാബ്‌ കഥയില്‍ കാണിച്ച കൈയ്യടക്കത്തെ എത്ര തന്നെ പ്രശംസിച്ചാലും മതിയാകില്ല. അതിനെന്റെ നമോവാകം പ്രിയ കഥാകാരാ..!

  പക്ഷേ, അതിലേക്കായി തുടക്കത്തില്‍ മെമ്പര്‍ ഗംഗാധരേട്ടനുമായി നടന്നു എന്ന് വരുത്തി തീര്‍ക്കുന്ന സംഭാഷണം എന്തോ ഒരു എച്ചുകെട്ടലായ്‌ മുഴച്ചു നില്‍ക്കുന്നില്ലേ ? ആദ്യ വായനയില്‍ അത് പിടി തരില്ലാ എങ്കിലും രണ്ടാം വായനയില്‍ ഒരു നായ അങ്ങിനെ ഒരു സംഭാഷണം നടത്തി എന്നത് എന്തോ യുക്തിരഹിതമായി തോന്നുന്നു.പ്രത്യേകിച്ചും ::"മെമ്പര്‍ ഗംഗാധരേട്ടന്റെ സ്നേഹം കലര്‍ന്ന ഭീഷണിയില്‍ , ഒരു തമാശ പൊട്ടിച്ച സന്തോഷത്തില്‍ ഞാന്‍ അവിടം വിടും " എന്ന് കൂടി സമര്‍ത്ഥിക്കുമ്പോള്‍ .....! ( ഒരു വായനക്കാരന്‍ എന്നാ നിലയില്‍ എന്റെ മാത്രം വീക്ഷണം ) ( തുടരും )

  ReplyDelete
  Replies
  1. ഈ ശരിയായ നിരൂപണം നഷ്ടപ്പെടരുത് എന്നത് കൊണ്ട് തന്നെയാണ് ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് ഞാൻ പറഞ്ഞത് .. ഇത് വിലപ്പെട്ടതാണ്‌ .. ഈ നിരീക്ഷണം ... വായനക്കാരനും ഗുണമാകും ... അതിൽ കൂടുതൽ എനിക്കും . .. നന്ദി . നന്ദി .

   Delete
 9. ഈ കഥയില്‍ വളരെ നീതിപൂര്‍വ്വമായി ( നായ എന്നാ വീക്ഷണത്തില്‍ ) വര്‍ണ്ണിച്ചിരിക്കുന്നതു കുട്ടികളുടെ രംഗമാണ്. ആ രംഗം വീണ്ടും വീണ്ടും വായിക്കുമ്പോള്‍ , പുല്‍ത്തകിടിയിലൂടെ തുമ്പിയുടെ പിറകെയുള്ള കുട്ടികളുടെ പാച്ചിലും കൂടെയുള്ള ഒരു നായയുടെ ഓട്ടവും ചാട്ടവും നമുക്ക് സങ്കല്‍പ്പിക്കുവാന്‍ സാധിക്കുന്നു. അതിമനോഹരം തന്നെ ..! പക്ഷേ, കഥാപാത്രത്തിന്‍റെ കുടുംബത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഭാര്യയേയും കുട്ടികളെയും കുറിച്ച് പറയുന്നുണ്ട്. പശ്ചാത്തലവിശദീകരണത്താല്‍ അതൊരു കാടിനോട് ചേര്‍ന്നുള്ള പ്രദേശം എന്നൊരു ഊഹത്തില്‍ വായനക്കാരന്‍ എത്തുന്നു ( ചിലപ്പോള്‍ വിഡ്ഢിതമാകാം ) എന്നിരുന്നാലും കഥാപാത്രത്തിന്‍റെ തന്നെ മനോഗതിയില്‍ കോളനിയില്‍ രാപകല്‍ ജോലിചെയ്യുന്നു എന്നും കാണുന്നു. അപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ആകുമോ നമ്മുടെ കഥാനായകന്‍ വീട്ടില്‍ പോവുക? ( സാധാരണ ഗതിയില്‍ ഇത്തരം കാവല്‍ക്കാരുടെ കുടുംബം കൂടെതന്നെയുണ്ടാകും എന്നാണ് ഈയുള്ളവന്‍റെ നിരീക്ഷണം , അല്ലെങ്കില്‍ അവന്‍ പുറത്തുള്ള മറ്റുള്ളവരെ കുടുംബവും ആക്കും ( ചിലപ്പോള്‍ തെറ്റാം ) അപ്പോള്‍ ആ കുടുംബത്തെചൊല്ലിയുള്ള ആവലാതിയും വായനക്കാരനെ തെറ്റിധരിപ്പിക്കുവാനുള്ള മനപൂര്‍വ്വമായ കൂട്ടി ചേര്‍ക്കല്‍ ആണെന്ന് രണ്ടാം വായനയില്‍ വെളിവാക്കപ്പെടുന്നു ..! ( വീണ്ടും ഒരു പക്ഷെ ഈ ഭ്രാന്തന്‍ വായനക്കാരന്‍റെ വായനാ പരിമിതിയുമാകാം ) ..! ( തുടരും )

  ReplyDelete
  Replies
  1. ഈ ശരിയായ നിരൂപണം നഷ്ടപ്പെടരുത് എന്നത് കൊണ്ട് തന്നെയാണ് ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് ഞാൻ പറഞ്ഞത് .. ഇത് വിലപ്പെട്ടതാണ്‌ .. ഈ നിരീക്ഷണം ... വായനക്കാരനും ഗുണമാകും ... അതിൽ കൂടുതൽ എനിക്കും . .. നന്ദി . നന്ദി .

   Delete
 10. ഓരോ തലമുറകള്‍ തമ്മിലുള്ള വ്യത്യാസവും വ്യതിയാനവും വ്യക്തമായി പരാമര്‍ശിക്കുന്ന രംഗമാണ് ബൈക്കിലെത്തുന്ന യുവതയുടെ പടമെടുപ്പ് ..! ഇന്നിന്‍റെ നേര്‍ക്കാഴ്ച എന്നൊക്കെ പറയാവുന്ന ശക്തമായ രംഗാവിഷ്കാരം ,,!ഇതില്‍ മനസ്സിലാകാതെ പോയത് ഒരു രംഗം മാത്രം ശിഹാബ്‌ ഇടക്കൊരു മല്‍പ്പിടുത്ത രംഗം ഉണ്ട് കഥയില്‍ ... ഗംഗാധരേട്ടന്റെ പ്രസംഗം കേട്ട് കൊണ്ട് നില്‍ക്കുമ്പോള്‍ തന്നെയാണോ ? അതോ അത് കഴിഞ്ഞോ എന്ന് വ്യക്തമാകുന്നില്ല ... മാത്രമല്ല "സ്....സ്സ്....സ് " എന്നാ ശബ്ദം കൊണ്ട് അത് പാമ്പ് എന്ന് തെറ്റിദ്ധരിച്ചു .. അത് കഴിഞ്ഞു ഒന്നില്‍ കൂടുതല്‍ ആളുകള്‍ എന്ന് എഴുതി കണ്ടപ്പോള്‍ ആകെ "വര്‍ണ്ന്യത്തിലാശങ്ക" പാമ്പ് ആണോ പൂച്ചയാണോ എന്ന് ..! ആ രംഗം മാത്രമേ ഈ കഥയില്‍ അനാവശ്യമായി കണ്ടുള്ളൂ ..! തല്‍ക്കാലം നിര്‍ത്തട്ടെ ..! എന്നിരുന്നാലും കഥ പ്രതിപാദിക്കുന്ന വിഷയം തീര്‍ച്ചയായും നമ്മില്‍ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മ എന്നതിനെ ആകയാല്‍ ഒരു നന്മ നിറഞ്ഞ സ്നേഹ സലാം ശിഹാബ്‌ മദാരി..

  ReplyDelete
  Replies
  1. നന്മയും ദോഷവും വ്യക്തമായി വിലയിരുത്തി ഉണര്ത്തിയത്തിനു നന്ദി . എല്ലാവരും ..വായിക്കട്ടെ . സന്തോഷം

   Delete
 11. ക്ഷമിക്കണം ശിഹാബ് ഭായ്...ഇത് ആസ്വദിക്കാന്‍ മാത്രം നിലവാരം എന്റെ ആസ്വാദനത്തിനു ഇല്ലെന്നു തോന്നുന്നു.
  പക്ഷെ നിങ്ങളുടെ ഭാഷക്കൊരു പ്രത്യേകതയുണ്ട്.

  ReplyDelete
  Replies
  1. അപ്പൊ എന്റെ പൈങ്കിളി ഇങ്ങക്ക് പുടിക്കൂലാന്നു അല്ലെ ? ഇവിടെ വരെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി . ഒരുപാട്

   Delete
 12. ആദ്യമേ മനോഹരമായ ആ ഭാഷക്ക്‌ അഭിനന്ദങ്ങള്‍
  വായനയില്‍ നവോന്മേഷം പകരുന്ന ഭാഷ.
  കഥയുടെ ഒരു പ്രധാന പോരായ്മയായി എനിക്ക് തോന്നുന്നത് ഒരേയൊരു കാര്യമാണ്. അതാണെങ്കില്‍ വളരെ പ്രധാനവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഥാപാത്രത്തിന്റെ ( അത് മൃഗമാണെങ്കിലും മനുഷ്യനാണെങ്കിലും) ചിന്താ ഗതികള്‍ക്ക് എന്ത് ഭാഷ്യവും നല്‍കാം. ഏറ്റവും മികച്ച പദസാമ്പത്തു അതിനായി ഉപയോഗിക്കുകയും ചെയ്യാം. പക്ഷെ ആ ചിന്തകള്‍ ആ കഥാപാത്രത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങണം .. ഒരു പൂച്ചയെ അവതരിപ്പിക്കുമ്പോള്‍ പൂച്ച കാണുന്ന ഓരോ കാഴ്ച്ചയും പൂച്ചയുടെ വീക്ഷണത്തില്‍ ഒതുങ്ങണം. പൂച്ചയില്‍ നിന്ന് മാറി മനുഷ്യന്റെ വീക്ഷണത്തിലേക്ക് മാറുമ്പോള്‍ ആ കഥാപാത്ര നിര്‍മ്മിതി വികലമാകുകയാണ്. ബിംബവല്‍ക്കരണം മറ്റൊരു ആശയമാണ്. ഒരു പക്ഷേ വിശദമായ ചര്‍ച്ചക്കുള്ള ഒരു വകുപ്പ് ഈ വിഷയത്തില്‍ ഉണ്ട്.

  ഈ പ്രതിസന്ധി കഥയെഴുത്തില്‍ എല്ലാവര്‍ക്കും വരാറുള്ളതാണ് ശിഹാബ്‌. ഇതൊരു കുറവായി അല്ല പറയുന്നത്.

  നമ്മള്‍ ബിംബവല്ക്കരിക്കുമ്പോള്‍ പറവകള്‍ സംസാരിക്കും. അവക്ക് ചിന്തകള്‍ ഉണ്ടാകും. അവ ലോകത്തെയോര്‍ത്തു വെവലതിപ്പെടും. മനുഷ്യരോട് സമാനമായ്‌ ചിന്തകള്‍ പങ്കു വെക്കും .എങ്കിലും അവ ഓസോണ്‍ ലെയര്‍ ചുരുങ്ങുന്നതിനെ കുറിച്ച് പറയരുത്. എന്ന് പറഞ്ഞാല്‍ ഇതിന്റെ ഇടയില്‍ ഒരു ബാലന്‍സ്‌ ഉണ്ട്. ഒരു ലോജിക്കല്‍ ബാല്ന്‍സിംഗ്. അത് തെറ്റി എന്ന് വായനകാരന് തോന്നരുത്. തോന്നിയാല്‍ പാത്രനിര്‍മ്മിതി പാളി.

  ReplyDelete
  Replies
  1. നമ്മുടെ ചർച്ചയിൽ വന്ന ഒരു പ്രധാന അഭിപ്രായം എന്നാ നിലക്ക് തീര്ച്ചയായും മുഖവിലക്കെടുക്കുന്നു ... ഒരു പാട് നന്ദിയും .. തിരക്കിനിടയില ചർച്ചയിൽ വന്നതിനു .... .സന്തോഷവും .

   അടുത്ത എഴുത്തിൽ ശ്രദ്ധിക്കുന്നതാണ് .... പരീക്ഷണങ്ങള്ക്ക് സപ്പോര്ട്ട് ഉണ്ടാവും എന്നും കരുതട്ടെ

   :) :) :)

   Delete
 13. ഇ മഷിയില്‍ വായിച്ചിരുന്നു. ആകര്‍ഷണീയമായ ഭാഷാ പ്രയോഗമാണ്... ഇഷ്ടായി. ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അറിയിക്കട്ടെ --- ഇത് വരെ - വന്നതിനും വായിച്ചതിനും .. സ്നേഹത്തിനും സഹോദരീ ..

   Delete
 14. വര്‍ണ്ണനകള്‍ക്കായി വെറുതെ കുറെപദങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് തോന്നി ..
  നിസ്സാരന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട് എന്നും .
  കള പറിച്ചു കളയാന്‍ നിര്‍ബന്ധ ബുദ്ധി കാണിക്കേണ്ടതുണ്ട് ..
  ഭാഷാപ്രയോഗങ്ങളില്‍ പുതുമ പരീക്ഷിക്കുമ്പോള്‍ അര്‍ത്ഥവ്യത്യാസം വരാതെ നോക്കണം എന്നും അഭിപ്രായമുണ്ട് .
  'വക്കാണിച്ചു '
  'പ്രതിഫലനം കൊള്ളുന്ന '
  'ഒടുങ്ങലുകളുടെ ' മൌനത്തിൽ തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം .
  എഴുത്തില്‍ പുതുമ പരീക്ഷികാനുള്ള ഈ 'ധാര്‍ഷ്ട്യം ' എനിക്കിഷ്ടമായി .. ആശംസകള്‍
  കരുത്തുള്ള നവീനത്വമുള്ള എഴുത്തുകള്‍ക്ക് ആശംസകള്‍ ...

  ReplyDelete
  Replies
  1. ഉസ്മാനിക്കാ -- ഞാൻ വളരെ പോസിറ്റീവ് ആണ് .. എല്ലാം എടുക്കും .. കേള്ക്കും ...സഹിഷ്ണുതയോടെ അല്ലെങ്കിൽ പിന്നെ അഹങ്കാരി ആവില്ലേ ? അതിനു മാത്രം എന്തുണ്ട് ?
   ഒരു പാട് ബഹുമാനത്തോടെ സ്വീകരിക്കുന്നു ..
   വേറിട്ട്‌ എഴുതണം എന്ന് തീര്ച്ചയായും ഉണ്ട് . ........ അത് കൊണ്ടാണ് പുതിയ പ്രയോഗങ്ങളിലേക്ക് പോകുന്നത് .പുതിയ രീതികള തേടുന്നത് .
   നിസ്സാരൻ പറഞ്ഞ കാര്യം മുഖവിലക്കെടുക്കുന്നു ....
   ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ ഒരു രീതിയിലേക്ക് എഴുത്ത് മാറും എന്ന് വിശ്വസിക്കുന്നു ...
   നന്ദിയുണ്ട് . ....സന്തോഷവും ..... ഇനിയും വരണം ...... നിർദേശങ്ങൾ എന്തായാലും അത് തുറന്നു പറഞ്ഞു തരണം ... നന്ദി

   Delete
 15. നേര്‍രേഖാ ആഖ്യാനങ്ങളെയും, സ്ഥലകാല സങ്കല്‍പ്പങ്ങളിലെ മുന്‍-പിന്‍ ബന്ധങ്ങളെയും മാറ്റിമറിച്ചുകൊണ്ട് എഴുതപ്പെട്ട ഈ രചന എഴുത്തിന്റെ പുതിയ വഴികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണ നല്‍കുന്നു. കഥയുടെ ഗതി പല ഫ്രയിമുകളിലൂടെ, വ്യത്യസ്തമായ ഊന്നലുകളോടെ സംഭവിക്കുമ്പോള്‍ സംഭവങ്ങളുടെ അര്‍ത്ഥത്തിലും, ഫലത്തിലും മാറ്റമുണ്ടാവുന്നു. യാഥാര്‍ത്ഥ്യവും, ഭ്രമകല്പനകളും വിവേചനരഹിതമായി കൂടിച്ചേര്‍ന്ന് യാഥാര്‍ത്ഥ്യം കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നു. അയുക്തികതകളും, ഭ്രമകല്പനകളും, വിചിത്രസംഭവങ്ങളുമെല്ലാം സര്‍വസാധാരണമായ ജീവിതാനുഭവങ്ങളോട് ചേരുംപടി ചേര്‍ക്കപ്പെടുന്നു. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സാമാന്യധാരണകളെയും, യുക്തിബോധത്തെയുമെല്ലാം പൂര്‍ണമായും നിരാകരിക്കുമ്പോള്‍ ഉപരിപ്ളവമായ വൈവിധ്യങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ചുവെക്കപ്പെടുന്ന ഏകതാനത വായനക്കാര്‍ക്ക് മുന്നില്‍ തെളിയുന്നു. സത്യം അതിന്റെ വിപരീതത്തെ ആത്മാവിനോട് ചേര്‍ത്തുകൊണ്ടാണ് നില കൊള്ളുന്നത് എന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നു.

  അനുഭവങ്ങളെ അവയുടെ അങ്ങേയറ്റം സൂക്ഷ്മവിശദാംശങ്ങളോടെ യഥാതഥശൈലിയില്‍ തന്നെ അവതരിപ്പിച്ചുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ അത്രമാത്രം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് വീണ്ടും,വീണ്ടും ഈ കഥ വായനക്കാരോട് പറയുന്നുണ്ട്. ചിത്രകാരന്‍ കൂടിയായ കഥാകൃത്ത് വിശദാംശങ്ങള്‍ക്ക് സൂക്ഷതലങ്ങളില്‍പ്പോലും വര്‍ണം ചാലിക്കുന്നു. ആഖ്യാനത്തിലെ ഈ അതിസൂക്ഷ്മത ഷിഹാബ് മദാരിയുടെ കഥകളിലെ പൊതുവായ ഒരു പ്രത്യേകതയായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മദാരിയുടെ കഥകളോരോന്നും ഓരോ എണ്ണഛായാചിത്രങ്ങളാണെന്ന് പറയാം. അമൂര്‍ത്തമായ വരകളും വര്‍ണങ്ങളും ഉപയോഗിച്ച് വരച്ച ഈ ചിത്രത്തില്‍ ഉപയോഗിച്ച കലാസങ്കേതങ്ങള്‍ സര്‍റിയലിസമോ, മാജിക്കല്‍ റിയലിസമോ, ഹൈപ്പര്‍ റിയലിസമോ എന്തുമായിക്കൊള്ളട്ടെ - നമ്മുടെ കാലഘട്ടത്തിലെ സമൂഹമനസ്സിന്റെയും വ്യക്തിമനസ്സിന്റെയും ആഴങ്ങളിലേക്കുള്ള ഈ സാഹസികസഞ്ചാരത്തെ അഭിനന്ദിക്കാതെ വയ്യ......

  ReplyDelete
  Replies

  1. പാരമ്പര്യ രീതിയിൽ നിന്ന് വേറിട്ട്‌ നടത്തിയ ഈ സാഹസം ഉള്ക്കൊല്ലാൻ ഒരു വിധം ആര്ക്കും കഴിഞ്ഞിട്ടില്ല .... എന്ന് ബോധ്യമായി ...
   ഒരു ഫൊട്ടൊസ്റ്റാറ്റിക് റിയലിസ്റ്റ് ചിന്തക്കപ്പുരത്തെക്ക് പോകാൻ എഴുത്ത് കാര് പോലും മടി കാണിക്കുന്നു ...അങ്ങനെ പേടിച്ചിരുന്നാൽ ഇവിടെ പലതും സംഭവിക്കുമായിരുന്നില്ല .... ഒരു പാട് ഹോം വർക്ക് ചെയ്തു തന്നെയാണ് ഇതെഴുതിയത് .. പേര് വരെ ആലോചിച്ചു ഇട്ടതാണ് ..
   ചിത്രകലയിലുള്ള വാസന ഇപ്പോഴും ഓരോ പശ്ചാത്തല ഫ്രെയിമിലും ഞാൻ അറിയാതെ വരുന്നുണ്ട് .. അത് ഉള്ളില അടിഞ്ഞു പോയതാണ് .. വളരെ സാധാരണ രീതിയിൽ പറയാമായിരുന്നിട്ടും ഇങ്ങനെ കൊണ്ട് വന്നതും അത് കൊണ്ടാണ് ..
   നല്ല വായനക്ക് വളരെ നന്ദി
   ( അനാവശ്യമായ പദപ്രയോഗങ്ങൾ അല്പം വലിച്ചു നീട്ടൽ എന്നിവ ഉണ്ടെന്നു തോന്നി . നിര്ദേശം സ്വീകരിക്കുന്നു -- എല്ലാവരുടെയും മാഷ്‌ എന്ത് പറയുന്നു എന്ന് ഞാൻ ... ശ്രദ്ധിക്കുകയായിരുന്നു നന്ദി മാഷെ )
   മാഷെ മാഷ്‌ മാത്രമേ ഇക്കഥയുടെ ക്രാഫ്റ്റിനെ കുറിച്ച് പറഞ്ഞുള്ളൂ ... അത് എനിക്ക് .അതിമധുരം .... സന്തോഷം :D   Delete
 16. VERY GOOD SHIHAB....SHAKTHAMAYA BHASHA....BHAVUKANGAL

  ReplyDelete
  Replies
  1. താങ്ക്സ് ഇത്താ ഒരുപാടൊരുപാട്

   Delete
 17. ഫേസ് ബുക്കില്‍ നടന്ന ചര്‍ച്ചകള്‍ കണ്ടിരുന്നു.
  വെറുതെ നേരം പോക്കിന് വായിക്കാനുള്ള കഥയല്ല ഇതെന്ന് ഒന്നോടിച്ചുനോക്കിയപ്പോള്‍ മനസ്സില്‍ തോന്നിയിരുന്നു. ഒന്നുകൂടെ വായിയ്ക്കണം

  ReplyDelete
  Replies
  1. അജിത്തെട്ടാ - ഒരു നല്ല വിമര്ശനം കൂടി പ്രതീക്ഷിക്കുന്നുണ്ട് .... സന്തോഷം .

   Delete
 18. നമിക്കുന്നു മാഷേ.... ലോകനാഥന്റെ ഈ അനുഗ്രഹം താങ്കളില്‍ എന്നുമുണ്ടാവട്ടെ .......... അത്രക്കിഷ്ടം......

  ReplyDelete
  Replies
  1. ഷലീർ ഒരു കവിയുടെ , വീക്ഷണ കോണിൽ നിന്ന് കണ്ടതിനും ,, വായിച്ചതിനും ,,, അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി .

   ലോകനാഥൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ :) :)

   Delete
 19. നിരീക്ഷണം ശരിയാണ് .... അവിടെ നായയിൽ നിന്ന് പലപ്പോഴും മനുഷ്യനിലേക്ക് മാറുന്നു ... ഇത് വരെ നമ്മൾ കണ്ട എഴുത്തിന്റെ / ആഖ്യാന രീതിയിൽ നിന്ന് വേറിട്ട്‌ നില്ക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ് അങ്ങനെ ചെയ്തത് .. അത് എത്ര കണ്ടു വിജയിച്ചു എന്നത് ഒരു ചോദ്യമാണ് ...
  പ്രാചീനം , നവീനം , മലയാണ്മ , ആധുനികം , ഉത്തരാധുനികം ഇങ്ങനെ മാറി മാറി വന്ന ഘട്ടങ്ങളിൽ ഇപ്പോഴും ചോദ്യം ചെയ്യപ്പെടലുകൾ ഉണ്ടായിട്ടുണ്ട് ... പാരമ്പര്യ രീതിയിൽ നിന്ന് മാറുമ്പോൾ അതുണ്ടാവണം ...
  പക്ഷെ ഇവിടെ ഒരു തുടക്കക്കാരാൻ മാത്രം എന്ന നിലയില എത്രത്തോളം എനിക്ക് എഴുത്തിനെ പരീക്ഷിക്കാം എന്നതു ഒരു വസ്തുത തന്നെയാണ് . അത് കൊണ്ടാവാം അങ്ങനെ തോന്നുന്നതും .
  ഇതേ ചോദ്യം ഇതയക്കുന്നതിനു മുമ്പ് തന്നെ കേട്ടിട്ടും മാറ്റം വരുത്താതിരുന്നതും അത് കൊണ്ടാണ് .

  ഒരു പക്ഷെ ചിത്രകലയുടെ സ്വാധീനമാവാം ഇങ്ങനെ ഒരു ചിന്തയില എത്തിയത് .... വീണ്ടും പറയുന്നു .. വായനക്കാരന് കൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല എങ്കിൽ അതൊരു കുറവ് തന്നെയാണ്

  ഇത് ഒരു മനുഷ്യൻ ആണെങ്കിൽ അവിടെ വായനക്കാരന് ഒരു ചോദ്യം ആദ്യമേ ചോദിക്കാൻ വസരം കിട്ടും ...
  ( സാമാന്യ ബുദ്ധിക്കു നിരക്കുന്നില്ല എന്ന് ... കാരണം ഒരു മനുഷ്യനെ ഏതായാലും അത്രത്തോളും ആരും അങ്ങനെ കിടത്തില്ല എന്ന് വരാം .. അത് വിമർശനങ്ങൾ കൂട്ടും ..
  ഫോടോസ്ടാടിക് റിയലിസത്തിൽ ചിത്രങ്ങൾ ചെയ്ത രവിവർമ്മയിൽ നിന്ന് പിക്കാസോ വ്യത്യസ്ഥാൻ ആയത് കുബിസം കൊണ്ട് തന്നെയല്ലേ ? പോൾ ക്ലീ ചിത്രങ്ങളില കണക്കിനെ സന്നിവേശിപ്പിച്ചത് അത് അവതരിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതു കൊണ്ടല്ലല്ലോ . ( മൂന്നു ഗായകർ എന്നാ ചിത്രം പിക്കാസ്സോക്ക് ഫോട്ടോസ്ടാട്ടിക് ആയി ചെയ്യാമായിരുന്നു ... ( ഇത് എന്റെ മാത്രം ചിന്ത )
  തീര്ച്ചയായും മറ്റൊരു വിധത്തിൽ ഋജുവായി പരയാമായിരുന്നുഇട്ടും ഇങ്ങനെ ചെയ്തത് അത് കൊണ്ടാണ് ... ഇക്കഥ ഒരു ചര്ച്ചക്കു വഴിമാറിയത് അത് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുകയും .ചെയ്യുന്നു ..


  ദൈവം മരിച്ച നാൾ --- എന്നാ പേര് , ആരും സഹായത്തിനെത്താത്ത ഒരവസ്ഥയിൽ ശരിയാണെന്നും നീതിപൂർവ്വമാനെന്നും ഞാൻ വിശ്വസിക്കുന്നു ..

  ഓ വി യുടെ " കേളാൻ നായർ " എന്ന കഥ ഒന്ന് വായിക്കാനു ഞാൻ വിനീതമായി നിര്ധേഷിക്കുന്നു ... സന്തോഷപൂര്വ്വം അഭിപ്രായങ്ങൾ എല്ലാം മുഖവിലക്കെടുക്കുന്നു ..

  വേറിട്ട്‌ പോവുമ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് എനിക്കരിയാമായിര്നുന്നു .. ഇങ്ങനെ ഒരു നിലയിലേക്ക് ഭാവിയില കഥ കടന്നു വരും എന്ന് ഞാൻ ഇപ്പോഴും പൂര്ന്നമായി വിശ്വസിക്കുന്നു ..

  നന്ദി നന്ദി നന്ദി ... ( ഇവിടത്തെ അക്ഷരത്തെറ്റു ക്ഷമിക്കുക )

  ReplyDelete
 20. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഈ കഥയെ ആസ്പദമാക്കി നടന്ന ചർച്ചയിൽ പങ്കു വെച്ച അഭിപ്രായങ്ങൾ ഇവിടെ കോപ്പി - പേസ്റ്റ് ചെയ്യുന്നു..


  അംജത്തിനു നന്ദി.. ഞാനൊരു വിഡ്ഡി തന്നെ.. കഥായായകൻ ഒരു നായയാണെന്ന് രണ്ടാം വായനയിലും മനസ്സിലായില്ല..

  ഞാൻ അയാളെ ഒരു ബിംബമായാണ് വായിച്ചത്.. ഒരു കാവൽക്കാരനായി..ഇന്നത്തെ മനുഷ്യന്റെ നന്ദിയില്ലായ്മയും സ്നേഹരാഹിത്യവും തിരിച്ചറിയുമ്പോഴും അവർക്ക് കാവൽ നിന്ന്, സംരക്ഷണം കൊടുത്ത്, ഒടുവിൽ അവരാൽ തിരസ്ക്കരിക്കപ്പെടുന്ന ഒരു മനുഷ്യൻ..

  പക്ഷെ അങ്ങനെയാവുമ്പോഴും അവസാനത്തെയും ആരംഭത്തിലെയും ചില വരികൾ വിഴുങ്ങാനാവാതെ കുഴങ്ങി നിൽക്കുകയായിരുന്നു .

  എനിക്കു തോന്നുന്നത്, കഥായായകൻ ഒരു നായയാണ് എന്ന സൂചനയില്ലാതെ തന്നെ കഥ പറയാമായിരുന്നു എന്നാണ്.

  അത് എന്നിലെ വായനക്കാരന്റെ വായനാ സുഖത്തിനും ബൗദ്ധിക ന്യായീകരണത്തിനും വേണ്ടിയാണ്. ആ അർത്ഥത്തിൽ ഞാൻ അംജത്തിന്റെയും നിസാറിന്റെയും അഭിപ്രായത്തിനൊപ്പം നിൽക്കും..

  അതേ സമയം, ഇങ്ങനെയൊരിക്കലും കഥയെഴുതാൻ പാടില്ല എന്ന രീതിയിലും കാണുന്നില്ല.. എനിക്ക് വായന വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇതുപോലൊരു കഥ ഇതിനു മുമ്പ് വായിച്ചതായി ഓർമ്മയില്ല.. പക്ഷെ ഇന്നല്ലെങ്കിൽ നാളെ ഇതുപോലുള്ള കഥകൾ വായിച്ചു പരിചയിക്കേണ്ടി വരുമെന്ന് എന്റെ മനസ്സു പറയുന്നു. ഞാൻ അതിനായി തയ്യാറാവേണ്ടതുണ്ട് എന്നും..

  ഒരു ജീവി സംസാരിക്കുന്നു എന്ന രീതിയിൽ കഥയെഴുതിയാൽ, മറ്റൊരു ജീവി മനുഷ്യനെ പോലെ ചിന്തിക്കുന്നു എന്നു കരുതിയും കഥയെഴുതിക്കൂടേ ? അങ്ങനെയൊരു ഭാവന മുന്നോട്ടു വെയ്ക്കുന്നതിന് എന്താണ് തടസ്സം ?

  ഡിങ്കനെ യാതൊരു തർക്കവുമില്ലാതെ ഒരു കഥയായി നാം ഉൾക്കൊള്ളുന്നില്ലേ ?

  എങ്ങനെയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ നമ്മുടെ സാധാരണ വായനയിലൂടെ ഉൾക്കൊള്ളാൻ കഴിയുക ? അതു സ്വീകരിക്കാൻ വേണ്ടി നാം മറ്റൊരു വായനാതലം സ്വയം സൃഷ്ടിക്കുന്നില്ലേ ?

  ഒരു നായക്ക് മനുഷ്യനെ പോലെ സംസാരിക്കാനോ ചിന്തിക്കാനോ ആവില്ല, അതിനനുസരിച്ചുള്ള അവയവങ്ങളോ തലച്ചോറോ അതിനില്ല എന്നുള്ളത് യുക്തി .

  പക്ഷെ ഒരു കഥയിൽ ഒരു നായക്ക് മനുഷ്യനെ പോലെ സംസാരിക്കാനോ ചിന്തിക്കാനോ കഴിയും .

  യുക്തി വച്ച് കഥയിലെ ഭാവനയെ പരിശോധിക്കാൻ കഴിയുമോ ?

  കഥയ്ക്ക് കഥയുടേതായ യുക്തി ഉണ്ടായാൽ മതി എന്നു കരുതുന്നു. മരിച്ചു പോയ ഒരാൾ വീണ്ടും വർത്തമാനത്തിൽ പ്രത്യക്ഷപ്പെട്ടാൽ അത് കഥയുടെ സാമാന്യയുക്തിക്ക് എതിരാണെന്ന് പറയാം.. അതേ സമയം ഒരു സ്വപ്നലോകമോ മരിച്ചവർക്ക് സംസാരിക്കാനാവുന്ന മറ്റൊരു ലോകമോ സൃഷ്ടിച്ച് കഥാകാരന് ആ യുക്തിയെ മറി കടക്കാനുമാവും. എന്നാൽ, ഇതൊന്നുമില്ലാതെ മരിച്ചയാൾ വീണ്ടും കഥയിൽ പ്രത്യക്ഷപ്പെട്ടാൽ അത് കഥയുടെ യുക്തിക്ക് എതിരാണെന്നു തന്നെ പറയേണ്ടി വരും..

  ReplyDelete
  Replies
  1. കഥാനായകൻ ഒരു നായയാണെന്ന തിരിച്ചറിവിനു ശേഷം കഥ വായിക്കുമ്പോൾ ആരംഭത്തിലും അവസാനത്തിലുമുള്ള പരിസരവർണ്ണനകുളും അനാവശ്യമല്ല, ആവശ്യമായിട്ടാണ് അനുഭവപ്പെടുന്നത്.

   ഒന്നുകിൽ നായയാണെന്ന സൂചനയും വാചകങ്ങളും ഒഴിവാക്കാമായിരുന്നു, അല്ലെങ്കിൽ 'നായയാണ്' എന്നുള്ളതിനു കുറച്ചു കൂടി വ്യക്തമായ സൂചനകൾ നൽകാമായിരുന്നു എന്ന് എന്നിലെ വായനക്കാരൻ പറയും. പക്ഷെ അപ്പോൾ അംജതിനെ പോലുള്ള വായനക്കാർ എന്നെ പുച്ഛിച്ച് ചിരിക്കും.. :)

   മറ്റു പലരും പറഞ്ഞതു പോലെ, ശിഹാബിന്റെ ഭാഷയുടെ സൗന്ദര്യം എന്നെയും അസൂയപ്പെടുത്തുന്നു.. നല്ല ഭാഷയിൽ കാമ്പുള്ള കഥകൾ ഇനിയും പിറവിയെടുക്കട്ടെ..

   Delete
  2. ഒരു ശങ്ക തോന്നിയിരുന്നു അല്പം മുമ്പ് വരെ ..... നിങ്ങളുടെയും സിയാഫ് ഭായിയുടെയും കൊട്ടോട്ടിയുടെയും പ്രദീപ്‌ മാഷുടെയും കമെന്റ് കിട്ടും വരെ .
   ഈ ഒരു പരീക്ഷണം പാളിയോ എന്ന് .. ഹോം വർക്ക് ചെയ്തു എഴുതിയത് തന്നെയാണ് .. ഓരോ കാര്യങ്ങളും ഓരോരോ ഫ്രെയിമിൽ .. ആരും പറയാത്ത രീതിയിൽ , ഒരു സംഭാഷണത്തിലൂടെ ഒരു കാലം ഒരു ഫ്രെയിം മറികടക്കണം അങ്ങനെ അങ്ങനെ .... ചുരുക്കത്തിൽ ക്രാഫ്റ്റ് മാറ്റുക.
   ഇത് വരെ തുടർന്ന് വന്ന രീതി മാറ്റുക ..
   ഇപ്പോൾ ആത്മവിശ്വാസം വന്നു .

   നന്ദി മനോജ്‌ ഭായ് .. ഒരു പാട്

   Delete
 21. കഥ വായിച്ചു. നല്ല ശ്രമം. നല്ല ഭാഷയുടെ മേന്മ, മികച്ച പ്രയോഗങ്ങൾ. വ്യത്യസ്തമായ ആഖ്യാന പരീക്ഷണം.

  എങ്കിലും വർണ്ണനകളുടെ ബാഹുല്യം പലപ്പോഴും വായനയുടെ താല്പര്യം കുറച്ചു. അതിനെ മറികടക്കാനാവും വിധം ആകാംക്ഷ നിലനിർത്താൻ കഥക്കായില്ല. ഇതൊക്കെയാണ് എന്റെ ആദ്യ വായനയിൽ തോന്നിയത്.

  ഒന്നുകൂടെ വായിച്ചാൽ ഒരു പക്ഷെ ഈ പോരായ്മകൾ മാഞ്ഞു കൂടുതൽ അർത്ഥതലങ്ങൾ കണ്ടെത്താനാവുമായിരിക്കാം.

  കഥ വലിയ ചർച്ചക്ക് കാരണമായി എന്നതു തന്നെ കഥയുടെ വിജയമാണ്.
  അഭിനന്ദനങ്ങൾ ശിഹാബ്.

  ReplyDelete
  Replies
  1. അക്ബർ ക്ക ... നിർദേശങ്ങൾ സ്വീകരിക്കുന്നു .. അല്പം ലാഗ് ആയോ എന്ന് ചോദിച്ചാല ഉണ്ട് ..എന്നാൽ അത് മാറ്റിയാലോ ഈ ഭംഗി നഷ്ടപ്പെടുമോ എന്നൊരു തോന്നലും .

   വായനക്കാരന് വിരസത ഉണ്ടാക്കുന്നുവെങ്കിൽ അത് അഭംഗി തന്നെ .
   വായനക്കും നിര്ധേഷത്തിനും നന്ദി ... സ്നേഹം ..

   Delete
 22. ഒരു സാധാരണ കഥപറച്ചിലിൽ നിന്ന് വ്യത്യസ്തമായി ആദ്യാവസാനം കഥാപാത്രബന്ധമില്ലാതെ പറയുന്നതായാണ് അനുഭവപ്പെട്ടത്.
  എഴുത്തിന്റെ ശൈലികൊണ്ട് ഭൂലോക എഴുത്തുകാരുടെ "മഹത്തായ സാഹിത്യ"ത്തെ കശാപ്പു ചെയ്യുന്ന ബൂലോകന് ആശംസകൾ...

  ReplyDelete
  Replies
  1. ഒരു വേറിട്ട ശ്രമം നടത്തിയതാണ് .. വിജയിച്ചോ എന്നറിയാനായില്ല .. കാരണം , കുറെ വിമർശനങ്ങൾ വന്നുവെങ്കിലും ,, അതിനേക്കാൾ പോസിറ്റീവും പറയപ്പെട്ടു ..
   ശ്രമങ്ങള്ക്ക് സപ്പോര്ട്ട് ചെയ്യുന്നതിന് തീര്ച്ചയായും നന്ദി .

   സ്നേഹം ... സന്തോഷം ... :) :) :) :)

   Delete
 23. പലരുടേയും അഭിപ്രായം തന്നെയാണു എന്റേയും..പലയിടത്തും വായന മുറിച്ച്‌ ആരംഭത്തിലേക്ക്‌ എത്തിനോക്കേണ്ടതായി വന്നു..
  ഒരുപാട്‌ കഥാപാത്രങ്ങളും നീളിച്ചയും കുറക്കാമായിരുന്നുവെന്ന് വായനാമദ്ധ്യേ തോന്നിപ്പിച്ചു..
  വിമർശന കണ്ണുകളോടെ കാണണ്ടാ ട്ടൊ..
  ഇത്തരം തുറന്ന അഭിപ്രായങ്ങൾ ന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌..
  കൂടുതൽ മികവുറ്റ സൃഷ്ടികൾ പ്രതീക്ഷിക്കുന്നൂ..ആശംസകൾ..!

  ReplyDelete
  Replies
  1. വിമർശനം കേൾക്കാനുള്ള തുറന്ന മനസ്സുണ്ട് ടീച്ചറെ .. ഞാൻ വല്ല്യ ഒരെഴുത്തുകാരൻ ആണെങ്കിലല്ലേ പേടിക്കണ്ടൂ . തുറന്നു പറഞ്ഞോളൂ .. സന്തോഷം , സ്നേഹം , നന്ദി .

   വന്നതിനും വായനക്കും അഭിപ്രായത്തിനും .

   Delete
 24. വ്യത്യസ്തമായ ശൈലി കൊണ്ട് സമീപകാലത്ത് ഇ-ലോകത്തും അച്ചടി ലോകത്തും പ്രസിദ്ധീകൃതമായ കഥകളില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു ഈ കഥ .ഓരോ ഫ്രൈമുകളായി ജീവിതം പറയുന്ന ശൈലി വളരെ ആകര്‍ഷകമായി തോന്നി ,ആഖ്യാനത്തിന്‍റെ മികവു ചില വായനക്കാര്‍ ചൂണ്ടിക്കാട്ടിയ പിഴവുകളെ എല്ലാം അവഗണിക്കാന്‍ മാത്രമുള്ളതായി ചുരുക്കുന്നു.ശിഹാബ് മറ്റു കഥകളില്‍ പിന്തുടര്‍ന്നിരുന്ന ഫോര്‍മാറ്റില്‍ നിന്ന് പുറത്തു കടന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം .അഭിനന്ദനങ്ങള്‍ !

  ReplyDelete
  Replies
  1. ഒരു ശങ്ക തോന്നിയിരുന്നു അല്പം മുമ്പ് വരെ .
   ഈ ഒരു പരീക്ഷണം പാളിയോ എന്ന് ..
   ക്രാഫ്റ്റ് മാറ്റുക.
   ഇത് വരെ തുടർന്ന് വന്ന രീതി മാറ്റുക ..
   ഇപ്പോൾ ആത്മവിശ്വാസം വന്നു .
   നന്ദി സ്നേഹം സന്തോഷം ... ഈ അഭിപ്രായം ഇവിടെ വേണ്ടതുണ്ട് തീര്ച്ചയായും .

   Delete
 25. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ വളരെ നന്നായി തോന്നി. കഥ കുറച്ചു നീണ്ടു പോയപോലെ തോന്നിയത്, എനിക്ക് പെട്ടെന്ന് വായിച്ചു തീര്‍ക്കേണ്ടത് കൊണ്ടാവാം.
  ആശംസകള്‍--

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി .. ആ ഒരു നീളാൽ ഇല്ലെങ്കിൽ ഈ ഒരു ഒഴുക്ക് കിട്ടില്ല എന്ന് തോന്നി ... കാരണം നിലവിലെ എല്ലാ സങ്കേതങ്ങളെയും മാറ്റി മരിച്ചു എഴുതി ശ്രമിച്ചതാണ് .

   മാഷും സിയാഫ് ഭായ് യും വിഡ്ഢിമാനും അംജതും ഒക്കെ അത് വിജയിച്ചു എന്ന് പറയുന്നു ... സന്തോഷവും ... നന്ദിയും : എല്ലാരോടും

   :D :D :D

   Delete
 26. ഷിഹാബിന്റെ കഥകളിലെ കാണാവുന്ന സവിശേഷത കഥക്കനുയോജ്യമായ പശ്ചാത്തല വിവരണങ്ങൾ ആണ്‌, അതും സുന്ദരമായ ഭാഷയിൽ. ചിലപ്പോൾ അതു കഥയുടെ വിഷയത്തേക്കാൾ നീണ്ടു പോകുകയും ചെയ്യും. ഇവിടെ അവസാനഭാഗം ഒരു അവ്യക്തത തോന്നുന്നോ എന്നൊരു സംശയം. പക്ഷെ ചില പരീക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെയേ നടക്കൂ.. ആശംസകൾ.

  ReplyDelete
  Replies
  1. പശ്ചാത്തല വിവരണങ്ങൾ ഒന്ന് എഡിറ്റ്‌ ചെയ്ത് കുറക്കണം എന്ന് ഞാൻ ആലോചിക്കുന്നുണ്ട് .. സമയം കിട്ടത്തോണ്ടാ .. അല്പം കൂട്ത്തൽ തന്നെയാണ് .. പലപ്പോഴും അനാവശ്യവും ... വായനക്കും നിരെധേഷത്തിനും തുറന്ന അഭിപ്രായത്തിനും നന്ദി .

   Delete
 27. കഥ നന്നായിട്ടുണ്ട്. ലെങ്ങ്ത്ത് കൂടിയത് കൊണ്ട് ഒഴുക്ക് ചില ഇടങ്ങളില്‍ മിസ്സ്‌ ആയ പോലെ തോന്നി. മറ്റൊരു കുഴപ്പവും കാണുന്നില്ല. ഭാഷ മനോഹരം.

  ReplyDelete
  Replies
  1. ലെങ്ങ്ത് അല്പം കൂടുതൽ തന്നെയാണ് .. പലപ്പോഴും അനാവശ്യവും ... വായനക്കും നിർദേശത്തിനും അഭിപ്രായത്തിനും നന്ദി . എഡിറ്റ്‌ ചെയ്യാം ഏതായാലും ഇത്തിരി മുന്നോട്ടു പോകട്ടെ .

   Delete
 28. കഥ ഗംഭീരമായി. ഇങ്ങനെയുള്ള പരീക്ഷണങ്ങൾ വേണം. Excellent narration

  ReplyDelete
  Replies
  1. ഒരു പുതിയ പരീക്ഷണം നോക്കിയതാണ് .. പലര്ക്കും ഉള്ക്കൊള്ളാൻ മടി കണ്ടു ... പലരും ആവേശത്തോടെ ഉൾക്കൊണ്ടു .... മാറ്റം വരുത്തി എഴുതുക എന്നത് കരുതിക്കൂട്ടി ചെയ്തത് തന്നെ ... പ്രോത്സാഹനത്തിനു ഒരു പാട് നന്ദി ... നിധീഷ്ജി .

   Delete
 29. ഇ മഷിയിൽ വായിച്ചിരുന്നു, ഫേസ് ബുക്കിൽ കമന്റും ഇട്ടിരുന്നു . വീണ്ടും പറഞ്ഞ് മടുപ്പിക്കുന്നില്ല :)

  ReplyDelete
  Replies
  1. താങ്കളുടെ കമെന്റ് ഞാൻ കോപി പേസ്റ്റ് ചെയ്തു ഇടുന്നു .. കാരണം അത് ഒരു മുദ്രയാണ് ... മുകളിലെ കഥയ്ക്ക് താങ്കള് എന്നാ എഴുത്തുകാരന നല്കുന്ന മുദ്ര ... അപ്പോൾ അത് എനിക്ക് വില കൂടിയതുമാണ് തീര്ച്ചയായും .. നന്ദി .. നന്ദി .. നന്ദി ... ഇപ്പോഴും ....എപ്പോഴും
   ______________________________________________________________________________


   Nidheesh Krishnan ശിഹാബ് ഇത്തവണയും നീ വാക്കുകൾ കൊണ്ട് മയക്കിക്കളഞ്ഞു. മലയാളം ശരിക്കും ഒരു ഗദ്യഭാഷ തന്നയാണ് ല്ലേ .
   കഥയിലോട്ട് വന്നാൽ വർണ്ണനകളാൽ മായിക സമുദ്രം സൃഷ്ടിച്ച് , കഥ അതിൽ ഒളിപ്പിച്ച് വായനക്കാരനെ പുളകിതാനക്കുന്ന ഒരു ശൈലിയിൽ ഒരു സാധാരണ കഥ.
   പത്മനാഭന്റെ 'ശേഖൂട്ടി' ഇതേ കഥബീജവുംവഹിച്ച് നമ്മളുടെ മനസ്സിൽ കയറിയിരുന്നു. കഥ അല്പ്പം പുരോഗമിച്ചപ്പോൾ തന്നെ വാലും കൂർത്ത ചെവിയുമുള്ള ഒന്നാവും നായകൻ എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചത് 'ശേഖൂട്ടി' മനസ്സിൽ ഉള്ളത് കൊണ്ടാവും.
   മെമ്പർ ഗംഗധരനുമായുള്ള 'സംസാരം' വായനക്കാരനെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചു തന്നെ ആയിരുന്നു എന്ന് തോന്നി.
   എന്തൊക്കെ ആയാലും ശിഹാബ് അനുഗ്രഹീതനാണ് ; ഭാഷയുടെ ഒരു ചൂടുള്ള നീരുറവ നിന്റെകയ്യിലുണ്ട്. വളരെ പ്രതീക്ഷയുള്ള എഴുത്തുകാരൻ.
   ആശംസകൾ
   Friday at 11:40am · Unlike · 7

   Delete
 30. നിങ്ങള്‍ പുലി ആയിരുന്നു ആല്ലേ ... അറിഞ്ഞില്ല ... :( . മനോഹരമായ രചന....അഭിനന്ദനങള്‍

  ReplyDelete
  Replies
  1. ഹൊയ് .. അങ്ങനെയൊന്നും കൂട്ടേണ്ട . നിങ്ങള്ക്കെല്ലാം കൂടെ കൂടാൻ ഒരു ശ്രമം .

   Delete
 31. ഒരു കവിതയായാണ് വായിച്ചു തീര്‍ത്തത്. എത്ര മനോഹരമായി വരികള്‍ തമ്മില്‍ പ്രാസം കോര്‍ത്തിണക്കിയിരിക്കുന്നു.

  ReplyDelete
  Replies
  1. ജോസെലെറ്റ് വിമര്ശനം പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു . ഉണ്ടായില്ല :P
   വന്നു --വായിച്ചു --- , സന്തോഷം സ്നേഹം .

   Delete
 32. വളരെ മനോഹരമായിട്ടാണ് സൃഷ്ടി കർമ്മം നടത്തിയിരിക്കുന്നത് !
  വാക്കുകളിൽ വല്ലാത്തൊരു ജിജ്ഞാസ ഒളിപ്പിച്ചിരിക്കുന്നു ..
  ദൃക്സാക്ഷിയുടെ കണ്ണുകൾ വ്യക്തതയോടെ തുറക്കാനുമായി രിക്കുന്നു ..
  അനുമോദനങ്ങൾ ...

  ReplyDelete
  Replies
  1. നന്ദി .. ഈ വരവിനും വിലപ്പെട്ട അഭിപ്രായത്തിനും . :)

   Delete
 33. ഒരു കാവ്യം പോലെ മനോഹരം !

  ReplyDelete
  Replies
  1. വരവിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി

   Delete
 34. മനോഹരമായ ഭാഷ......,എഴുത്ത് ഗംഭീരം.

  ReplyDelete
 35. മനോഹരമായ സൃഷ്ടി ..ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 36. അതിമനോഹരമായ രചന
  ഞാൻ ഇ - മഷിയിൽ വായിച്ചായിരുന്നു

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 37. എന്റെ ദൈവേ ......!!!

  അഭിനന്ദനങ്ങള്‍ ശിഹാബ് ...!

  ReplyDelete
  Replies
  1. ദൈവങ്ങളേയി .. നന്ദി , വായനക്ക് .

   Delete
 38. നല്ല ജീവസ്സുള്ള എഴുത്ത് .
  അവതരണം കിടിലൻ ..

  അടയാളങ്ങളെ കുറിച്ച് എഴുതിയത് നന്നായി ഇഷ്ടായി .
  അലപം നീളം കൂടിയോ എന്നൊരു ഡോട്ട് ..

  ശിഹാബിനെ ആദ്യമായിട്ടാണ് വായിക്കുന്നത്
  നല്ല ഒരു കഥാകാരനെ കാണുന്നുണ്ട് തന്നില്

  ഭാവുക്കങ്ങൾ നേരുന്നു ഈ പൈമ

  ReplyDelete
 39. വായനക്ക് നന്ദി - അഭിപ്രായത്തിനും ,
  സന്തോഷം :D

  ReplyDelete
 40. കുറച്ചൂടെ എഡിറ്റ്‌ ചെയ്തു ചെറുതാക്കാമായിരുന്നു എന്ന് തോന്നി. എന്നാലും ഒരു ഒഴുക്കില്‍ വായിക്കാന്‍ കഴിയുന്നുണ്ട്.
  വീണ്ടും വരാം.

  ReplyDelete
  Replies
  1. നന്ദി - കണ്ണൂരാനെ ( എന്നെ കോമടിയാക്കി ലേഖനം എഴുതരുത് കേട്ടാ ) :P

   Delete
 41. നീണ്ടവായനയിലും ഭാഷയുടെ സൌന്ദ്യരയത്താൽ
  മികച്ചുനിൽക്കുന്ന വേറിട്ട ഒരു ആഖ്യാനശൈലിയുള്ള
  ഒരു കഥയാണല്ലോ ഇത് ഭായ്...
  അഭിനന്ദനങ്ങൾ..കേട്ടൊ

  ReplyDelete
 42. -ബിലാത്തിപ്പട്ടണം ... വായനക്ക് നന്ദി

  ReplyDelete
 43. കൊർത്തു കെട്ടിയ വാക്കുകൾ
  വായിച്ചു...ആസ്വദിച്ചു

  ReplyDelete
  Replies
  1. സന്തോഷമറീയിക്കട്ടെ ... നന്ദിയും ...

   Delete
 44. ഈ ഭാഷ വായന നൽകിയ കരുത്തിൽ നിന്നും ആർജ്ജിച്ചതാണു. സമൂഹ്യ പ്രശ്നങ്ങൾ കധാ വിഷയമാകുംബൊൽ ഉളവാകുന്ന കധയുദെ ഒഴുക്കിന്റെ പ്രശ്നങ്ങൾ ഇവിടെയും ഇല്ലാതില്ല. മികച അഭിപ്രായ പ്രകടനങ്ങൾ വന്നു കഴിഞ്ഞു. ഞാൻ വൈകിപ്പോയി. ക്ഷമിക്കുക. ഈ ഭാഷാ സൗന്ദര്യം നിലനിർത്തുക...വായനയും...

  ReplyDelete
  Replies
  1. ഇ മഷിയിൽ ശ്രദ്ധിച്ചിരുന്നുവല്ലോ - രീതി മാരുംബോഴുണ്ടാവുന്ന കുഴപ്പം ഇവിടെയും ഉണ്ടെന്നു തോന്നുന്നു .
   ശ്രമിക്കണം ... ഇതൊന്നും പോര എന്ന് എനിക്ക് തന്നെ അറിയാം :)

   നന്ദി -- ഉള്ള സമയത്ത് ഇവിടെ വന്നതിനു

   Delete
 45. ഹാവൂ... ഒന്ന് ദീര്‍ഘ നിശ്വാസം വിടാതെ അഭിപ്രായം എഴുതാന്‍ കഴിയില്ല ശിഹാബെ. നീളം കൂടുതല്‍ ആണെന്ന് എനിക്കും തോന്നി -ഇടയ്ക്കിടെ തുടക്കത്തിലേക്ക് നോക്കേണ്ടി വരുന്നു. (എഴുത്തുകാരന്റെ വിശദീകരണം കംമെന്റ്കളിലൂടെ വായിച്ചു :) ) നല്ല ഭാഷാ പ്രയോങ്ങള്‍ -ഒരു പൊടിക്ക് കൂടിയോ എന്നൊരു സംശയം മാത്രം.... "നായ" ആണ് കഥാനായകന്‍ എന്ന് മനസിലാകാതെ വായിച്ച വിഡ്ഢികളുടെ കൂട്ടത്തില്‍ ഞാനും, രണ്ടാമത് വായിക്കേണ്ടി വന്നു (കമന്റ്സ് വായിച്ചു അത് മനസിലായതിനു ശേഷം). പക്ഷെ, കുടുംബത്തെ കുറിച്ചുള്ള വര്‍ണ്ണനയിലും, മേമ്പരോടുള്ള സംഭാഷണത്തിലും സാധാരണക്കാരിയായ ഒരു വായനക്കാരി എന്നാ നിലയില്‍ ഫലിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഒരു കല്ലുകടി തോന്നുന്നു (എന്റെ കഥ വായിച്ചു മനസിലാക്കാനുള്ള കഴിവ് കുറവ് കാരണം ആണ് ). ഒരു സംഭവം ആണെന്ന് മാത്രം മനസിലായി - ആശംസകള്‍.... btw : കഥയുടെ പേര് കണ്ടാണ്‌ ഇത് വായിക്കാന്‍ തിരഞ്ഞെടുത്തത് -മാലാഖ കണ്ണുകള്‍ക്ക്‌ ശേഷം. പക്ഷെ, ഇവിടെ പേര് എത്രത്തോളം അനുയോജ്യമെന്ന് ഒരു സംശയം ഉണ്ട്.

  ReplyDelete
  Replies
  1. വായനക്ക് നന്ദി .
   ഇതൊരു പരീക്ഷണമാണ് - യാധാര്ത്യവും ഭ്രമ കല്പനകളും കൂടിക്കുഴഞ്ഞത് / വേർതിരിവില്ലാത്തത് / മറ്റാരും അവതരിപ്പിക്കാത്ത ഒരു രീതി .
   എന്നാൽ , വിമർശനം സ്വാഗതം ചെയ്യുന്നു . സ്വീകരിക്കുന്നു . മുഖ്യധാരയിൽ ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട് .. ഞാൻ ചെയ്യുമ്പോൾ എത്രത്തോളം എന്നത് ചോദ്യം തന്നെ .
   യൂജിൻ - ഓ - നീലിന്റെ . എന്ന കൃതി നായയുടെ മാനുഷിക ചിന്തകളിൽ ഉടക്കി നിൽക്കുന്നതാണ് .
   കഥയ്ക്ക കഥയിലെ യുക്തി മതിയാവില്ലേ ? എന്നാണു എന്റെ തോന്നൽ .
   മറ്റു കഥകൾ വായിച്ചാൽ മനസ്സിലാവും ഇതെന്റെ പരീക്ഷണം ആണെന്ന്
   ( വേണ്ടപ്പെട്ടവർ തൊട്ടു മുന്നില് നിന്നിട്ട് ആരും സഹായിക്കാനില്ലാത്ത ഒരവസ്ഥയിൽ ദൈവം മരിച്ചു പോയി എന്ന് ഒരു പാവം നന്ദിയുള്ള നായ ചിന്തിച്ചു പോയതല്ലേ --- ഷെമിക്കു )
   വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി .

   Delete
  2. Euegene - O' Neil's " The Last will and testament of an extremely distinguished dog "

   Delete
 46. വെറുമൊരു ഒഴുക്കന്‍ മട്ടിലുള്ള വായന മതിയാവാത്തൊരു രചന...
  നന്നായിട്ടുണ്ട് ഷിഹാബ്..
  ആശംസകള്‍

  ReplyDelete
  Replies
  1. വൈകി വന്നു വായിച്ചു - അഭിപ്രായം നൽകിയതിൽ
   സന്തോഷം!

   Delete
 47. കഥ എനിക്ക് ഇഷ്ടമായി എന്നു പറയട്ടെ, ഒരു വട്ടം വായിച്ചതായിരുന്നു, അപ്പോള്‍ കമന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ തോന്നുന്നു അത് നന്നായെന്ന്. മുകളിലെ ഒട്ടു മിക്ക കമന്റുകളും വായിച്ചു, കഥക്ക് ഒഴുക്കില്ല എന്നു പറയുന്നത് ശരിയാണോ? മുന്‍പ് ആരോ പറഞ്ഞു വെച്ചതു പോലെ തന്നെ എഴുതണം എന്നുണ്ടോ? ശൈലികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ടേ? പതിവു ബിംബങ്ങളില്‍ നിന്നും മാറി ചിന്തിക്കുമ്പോഴും താങ്കള്‍ കഥയെ കൈവിട്ടിട്ടില്ല. താങ്കളുടെ വാക്കുകള്‍ കൊണ്ടുള്ള അമ്മാനമാട്ടം എടുത്തു പറയേണ്ടത് തന്നെ, നല്ല ഭാഷാ പരിജ്ഞാനം തന്നെയെന്നു പുകഴ്ത്തുന്നു.

  ആദ്യമേ തന്നെ ഞാന്‍ ഒരു പട്ടിയാണെന്ന് ഉറക്കെ വിളിച്ചു പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി

  ആശംസകള്‍, ഈ വൈകിയ വേളയില്‍... :)

  ReplyDelete
  Replies
  1. വൈകി വന്നു വായിച്ചു - അഭിപ്രായം നൽകിയതിൽ - സന്തോഷം - അനുകൂലിക്കുന്നതിൽ കൂടുതൽ സന്തോഷം !

   Delete
 48. ആശംസകൾ നല്ല ഭാഷയാൽ നെയ്തെടുത്ത ഈ കഥയ്ക്ക്. വായിക്കാനൊരുപാട് വൈകി, കാരണം ഇപ്പോൾ പഴയ പോലെ ഓടി നടന്ന് വായിക്കാൻ സമയം കിട്ടുന്നില്ല. പക്ഷെ എനിക്കീ കഥ എവിടേയും തുടങ്ങാത്ത പോലേയും എവിടേയും അവസാനിക്കാത്ത പോലേയും ഫീൽ ചെയ്തു.! അതിനുള്ള കാരണങ്ങൾ പറയാം.
  ആ കുട്ടിയേയും ചുമലിലിരിക്കുന്ന കുട്ടിയേയും സങ്കൽപ്പിച്ച് വായന തുടരുമ്പോൾ അതെവിടെയോ മുറിഞ്ഞുപോകുന്നു,
  പിന്നീട് ആ യുവാവിനേയും യുവതിയേയും നോക്കിയപ്പോൾ അവരേയും വഴിയക്ലെവിടേയോ ഉപേക്ഷിച്ചു,
  അതു കഴിഞ്ഞ് ആ അരവിന്ദനേയും പീലിപ്പോസിനേയും അയാളുടെ മകളേയും നോക്കിയിരുന്നപ്പോൾ അതും മുഴുമിപ്പിക്കാതെ കടന്നു പോയി,
  അതു കഴിഞ്ഞ് ആ കുട്ടികളുടെ കൂട്ടുകൂടലും സംസാരവും അങ്ങനെ എവിടെയോ തുടങ്ങി, എവിടേയോ അവസാനിച്ചു
  ഇങ്ങനെ പോകുന്നു മനസ്സിലാവാത്ത കാര്യങ്ങൾ.!

  പക്ഷെ ഈ പറഞ്ഞവയിലൊക്കേയും വിവരണത്തിനുപയോഗിച്ച ഭാഷ എനിക്ക് വളരെീഷ്ടമായി,
  നല്ല വശ്യസുന്ദരമായ മനോഹര ഭാഷ തന്നെ നിങ്ങളുടേത്.!
  ആശംസകൾ.

  ReplyDelete
  Replies
  1. അത് തന്നെയാണ് മനൂ - ഈ കഥയ്ക്ക് കൊടുത്ത ഹൈലൈറ്റ് - ഓരോരോ ഫ്രെയിമിൽ ഓരോരോ കാര്യങ്ങൾ - കുറെ കഥാ പാത്രങ്ങൾ - ആര്ക്കും പ്രാധാന്യവും / അപ്രാധാന്യവുമില്ല .. മിത്തും യാഥാർത്യവുമൊന്നിച്ചു . തിരിച്ചും മറിച്ചും ചിന്തിപ്പിക്കുന്ന രീതിയിൽ - ഒരു പരീക്ഷണം ...
   ശൈലികൾ മാറി വരികയല്ലേ - നമുക്ക് കാത്തിരിക്കാം

   നന്ദി . എല്ലാത്തിനും

   Delete
 49. ഞാന്‍ മുമ്പേ വായിച്ചിരുന്നു....ഇ മഷി എഡിറ്റിംഗ് സമയത്ത് !
  അതാ പിന്നെ വരാഞ്ഞത് !!
  കൊള്ളാട്ടോ :)

  ReplyDelete
 50. thaankalum thaankalude ezhuthum... randum periya sambhavangal thanne...
  evideyo thudangi evideyo ethichernnu..... navarasangalum ezhuthil konduvaraan kazhiyum ennu ippo manassilaayi.... :)
  Aashamsakal...

  ReplyDelete
  Replies
  1. ക്ഷമിക്കുക - വായിച്ചിട്ട് മനസ്സിലാവാത്തത് നേരെ പറയാൻ എന്താണ് എല്ലാവരും മടിക്കുന്നത്?
   ഒരെഴുത്തുകാരൻ അല്ലാത്തത് കൊണ്ട് എനിക്ക് അശേഷം വെഷമം ഇല്ലതാനും.
   മനസ്സിലാകായ്ക എഴുത്തിന്റെ കുറവായിത്തന്നെയേ ഞാൻ വിലയിരുത്തുന്നുള്ളൂ - അല്ലാതെ അത്വാ വായനക്കാരന്റെ വായനയുടെ വൈകല്യം ആണ് എന്ന് പറയാൻ കഴിയില്ലല്ലോ.
   - മുകളിലെ കമെന്റുകൾ അല്പം കൂടി വ്യക്തമാണ് എന്ന് കരുതുന്നു.
   ((നവരസങ്ങൾ നിറഞ്ഞ ഒരു കഥയായിരുന്നു എന്നെസ് മാധവന്റെ നിലവിളി എന്ന കഥ)).
   വളരെ കൃത്യമായ പോക്കാണ് ഈ കഥക്കുള്ളത് എന്ന് കൂടി പറയാന് ആഗ്രഹിക്കുന്നു. അത് മുകളില പലരും കൃത്യമാക്കി മനസ്സിലാക്കിയിട്ടും ഉണ്ട് എന്ന് തെളിയുന്നു.
   ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിൽ ഒരു വലിയ ചർച്ച നടക്കുകയും ചെയ്തിരുന്നു.
   ഇതൊക്കെ ഈ പാമരന്റെ വിജയവുമാണ്‌. :) :)
   ((ഒരു നായ അപകടം പറ്റി വീണു കിടക്കുന്നയിടം മുതൽ / മുന്നില് മാറി മറിയുന്ന കാഴ്ചകളിലൂടെ / സന്ദർഭങ്ങളിലൂടെ / അതെ പ്ലാട്ഫോമിൽ തന്നെ നിന്ന് കൊണ്ട് അതിന്റെ മരണം വരെയുള്ള സന്ദർഭങ്ങൾ ആദി മധ്യാന്ത പൊരുത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമായി കാണാവുന്നതാണ്.))
   എല്ലാം നമ്മൾ തന്നെ വിശദീകരിക്കാൻ നിൽക്കുന്നതിനെ അനുഭവം എന്നോ , കത്തെഴുത്ത് , കുത്തിക്കുറിക്കൽ എന്നോ ഒക്കെ പറയാം അങ്ങനെയല്ലേ?.
   പിന്നെ,,,,
   മലയാള മുഖ്യധാരാ കഥകളും നമുക്ക് മനസ്സിലായതും അല്ല.
   ഇത് വരെ വന്നു വായിച്ചതിന് നന്ദി.
   സന്തോഷവും!


   Delete
 51. നൂറാമത്തെ കമന്റ്സ് ഇടുന്നതിൽ സന്തോഷം ഉണ്ട്.
  ആദ്യം ഒന്ന് ഓടിച്ചു നോക്കിയപ്പോൾ കുറെ ഉണ്ടല്ലോ എന്ന് തോന്നി. വായിച്ചു തുടങ്ങിയപ്പോൾ അവസാനിപ്പിച്ചത് അറിഞ്ഞില്ല. അപ്പോൾ ആ വായനാ സുഖം മനസ്സിലായല്ലോ. ഭാവുകങ്ങൾ.

  ReplyDelete
 52. നന്ദി ഡോക്ടർ - വായനക്കും വിലയേറിയ അഭിപ്രായത്തിനും ... നന്ദി.

  ReplyDelete
  Replies
  1. സൌകര്യംപോലെ എന്റെ ബ്ലോഗ്സ്പോട്ട് സന്ദര്ശിക്കാൻ ക്ഷണിക്കട്ടെ. നന്ദി.

   Delete
  2. പോസ്റ്റ്‌ ശ്രദ്ധയിൽ പെടുമ്പോൾ തീര്ച്ചയായും വായിക്കാറുണ്ട്. പോസ്റ്റുകൾ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിൽ പോസ്ടണം എന്നൊരു നിര്ദ്ധെശമുണ്ട് , ഒരു പാടുള്ളതിൽ പലപ്പോഴും പലതും കാണാതെ പോവുന്നു.

   Delete
 53. Replies
  1. നന്ദിയും സന്തോഷവും അറിയിക്കട്ടെ

   Delete
 54. ഒരു നല്ല വായന സമ്മാനിച്ചതിന് നന്ദി . നല്ല കഥ .. അഭിനന്ദനങ്ങള്‍ .... :)

  ReplyDelete
 55. ഓരോ വാചകവും പ്രത്യേകം വായിച്ചാലും നഷ്ടം വരാത്ത എഴുത്ത് ശൈലി
  പുനർവായന ആവശ്യപെടുന്ന കഥ

  ReplyDelete
 56. മനോഹരമായ ഭാഷ......,എഴുത്ത് ഗംഭീരം.ഇഷ്ട്ടമായി ഒത്തിരി

  വീണ്ടും വരാം
  സസ്നേഹം,
  ആഷിക് തിരൂർ

  ReplyDelete
 57. നന്നായെഴുതി ഷിഹാബ്. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 58. Where you met these characters! none from our world man... loved to read anyway! keep it up dear!

  ReplyDelete

വായന അടയാളപ്പെടുത്താം