Jun 19, 2018

പ്രവചനം

അയാളൊരു സർവ്വ മത സമ്മേളനത്തിലായിരുന്നു. അപ്പോൾ ഒരു ബിഷപ്പ് വന്നു അയാളുടെ കൈകൾ കവർന്നുകൊണ്ട് പറഞ്ഞു. "യേശുവിന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് ഇന്ന് നടക്കാൻ കഴിയും" "എനിക്കതിനു കുഴപ്പമൊന്നുമില്ലല്ലോ" അയാൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. അല്പം കഴിഞ്ഞു ഒരു മുസ്ലിം മുഫ്തി വന്നു പറഞ്ഞു. "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് ഇന്ന് നടക്കാൻ കഴിയും" ചെറിയൊരു സങ്കോചത്തോടെ അയാൾ വീണ്ടും പറഞ്ഞു. "എനിക്കൊരു കുഴപ്പവുമില്ല" പിന്നീട് ഒരു ഹിന്ദു പണ്ഡിറ്റ്‌ വന്നു പറഞ്ഞു. "ഭഗവാന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് ഇന്ന് നടക്കാൻ കഴിയും" നീരസം മൂത്ത് അയാൾ പറഞ്ഞു. "എനിക്കൊരു കുഴപ്പവുമില്ലെന്ന്" ഇത്തിരി കഴിഞ്ഞു ബുദ്ധിസ്റ്റ് മോങ്ക് വന്നു അത് തന്നെ പറഞ്ഞു "ബുദ്ധന്റെ അനുഗ്രഹം കൊണ്ട് നിങ്ങള്ക്കിന്നു നടക്കാൻ കഴിയുമെന്ന്" അയാൾ അദ്ദേഹത്തെ നോക്കി ചിരിക്കുക മാത്രം ചെയ്തു. ജൂതനും ജൈനനും സിഖും അവരവരുടെ രീതിയിൽ ഇതേ വാചകം ആവർത്തിച്ചപ്പോൾ അയാൾക്ക് ദേഷ്യമാണ് വന്നത്. സെമിനാറിന് ശേഷം പുറത്തേക്ക് പോയി നോക്കിയപ്പോഴാണ് പാർക്ക് ചെയ്തിരുന്ന കാർ മോഷണം നടന്നിരിക്കുന്നു എന്നറിഞ്ഞത്. ഇപ്പോൾ അയാൾ എല്ലാ മതത്തിലും ഒരേ പോലെ വിശ്വസിക്കുന്നു!

1 comment:

വായന അടയാളപ്പെടുത്താം